ലോറിയുടെ സിഗ്നൽ കണ്ടെത്തിയ സ്ഥലത്ത് മണ്ണ് നീക്കം ഏകദേശം പൂർത്തിയാകുന്നു; പുഴയിലും തിരച്ചിൽ

Advertisement

ബെഗ്ലൂരു:
ഷിരൂരിൽ അര്‍ജുന് വേണ്ടിയുള്ള രക്ഷാദൗത്യത്തിൽ ലോറിയുടെ സിഗ്നൽ കണ്ടെത്തിയ സ്ഥലത്ത് മണ്ണ് ഏകദേശം നീക്കം ചെയ്തു. എന്നാൽ ലോറി കണ്ടെത്താനായിട്ടില്ല. ഇന്നലെ സിഗ്നൽ കണ്ടെത്തിയ സ്ഥലം മാർക്ക് ചെയ്തിരുന്നു. അതിനടുത്ത് വരെ മണ്ണെടുത്ത് കഴിഞ്ഞു. പരമാവധി ഒരു മണിക്കൂറിനകം എന്തെങ്കിലും സൂചന ലഭിക്കാനാണ് സാധ്യത.

സൈന്യം പ്രാഥമിക പരിശോധന നടത്തിയതല്ലാതെ അവരുടെ പദ്ധതി എന്താണന്ന് പൂർണ്ണമായും വെളിപ്പെടുത്തിയിട്ടില്ല. നാവികസേനയുടെ നേതൃത്വത്തിൽ ഗംഗാ വലി പുഴയിലും തിരച്ചിൽ ഊർജിതമാക്കി.
ബെല്‍ഗാം യൂണിറ്റിലെ 40 അംഗ സൈന്യവും സ്ഥലത്തെത്തിയിട്ടുണ്ട്.സൈന്യം എത്തിയപ്പോൾ തന്നെ കനത്ത മഴയും ആരംഭിച്ചു. അതി
ശക്തമായ കാറ്റും മഴയും രക്ഷാദൗത്യത്തിന് വിഘാതമായി തുടരുകയാണ്. മുകളിൽ നിന്ന് ചെളിയും മണ്ണും ഇടിഞ്ഞ് വീഴുന്നുണ്ട്. ശ്രമകരമായ രക്ഷാദൗത്യം പൂർണ്ണമാണ്.

Advertisement