കൻവാർ യാത്ര വിവാദ ഉത്തരവുമായി മധ്യപ്രദേശും

Advertisement

ഡൽഹി :കൻവാർ യാത്ര വിവാദ ഉത്തരവുമായി മധ്യപ്രദേശും. കടയുടമകൾ പേരും നമ്പറും പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശം ഉജ്ജയിൻ മുനിസിപ്പൽ കോർപ്പറേഷൻ ആണ് നിർദ്ദേശം നൽകിയത്. ഉത്തരവ് ലംഘിച്ചാൽ പിഴ ഈടാക്കുമെന്നും മുന്നറിയിപ്പ്. വിവാദ ഉത്തരവിൽ എൻ ഡി എക്ക് ഉള്ളിലും ഭിന്നത. സർക്കുലർ പിൻവലിക്കണമെന്ന് സർവകക്ഷി യോഗത്തിൽ ആവശ്യം. വിവാദ ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകി സന്നദ്ധ സംഘടനയായ അസോസിയേഷൻ ഓഫ് പ്രൊട്ടക്ഷൻ
ഓഫ് സിവിൽ റൈറ്റ്സ് .
ഉത്തരാഖണ്ഡിനും ഉത്തർപ്രദേശിനും പിന്നാലെയാണ് മധ്യപ്രദേശിലും വിവാദ ഉത്തരവ് ഇറങ്ങിയത്. കച്ചവടക്കാർ പേരും നമ്പറും പ്രദർശിപ്പിക്കണം എന്നാണ് ആവശ്യം.ഉത്തരവ് ലംഘിച്ചാൽ പിഴ ഈടാക്കും എന്നും നിർദ്ദേശത്തിൽ ഉണ്ട്
നിർദ്ദേശം പാലിക്കാത്ത കട ഉടമകൾക്കെതിരെ ആദ്യഘട്ടത്തിൽ 2000 രൂപയും അടുത്ത തവണ 5000 രൂപയും പിഴ ചുമത്തുമെന്നും ഉജ്ജയിൻ മേയർ മുകേഷ് തത്വാൾ പറഞ്ഞു. അതിനിടെ കൻവാർ തീർത്ഥാടകർക്കായി ന്യൂനപക്ഷ സമുദായങ്ങൾ നടത്തിവരുന്ന ക്യാമ്പുകൾ റദ്ദാക്കാൻ തീരുമാനിച്ചു. കച്ചവടക്കാർക്ക് എതിരെയുള്ള വിവാദ ഉത്തരവിനെ തുടർന്നാണ് നടപടി. വ്യത്യസ്തമായ സ്വത്വങ്ങളുണ്ടാകാം എന്നും എന്നാൽ
പൊതുവിൽ എല്ലാവരും ഇന്ത്യക്കാരാണ് എന്നും ഗവർണർ ആര് മുഹമ്മദ് ഖാൻ പ്രതികരിച്ചു.
അതേസമയം വിവാദ ഉത്തരവിൽ
എൻ ഡി എ ക്ക് ഉള്ളിലും ഭിന്നത രൂക്ഷമാവുകയാണ്. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ചേർന്ന സർവ്വകക്ഷി യോഗത്തിൽ ഉത്തരവ് പിൻവലിക്കണമെന്ന് എൻ ഡി എ ഘടകകക്ഷിയായ ആർ എൽ ഡി.
ആവശ്യപ്പെട്ടു. ഉത്തരവിനെതിരെ
സുപ്രീം കോടതിയിൽ ഹർജി നൽകി
സന്നദ്ധസംഘടന അസോസിയേഷൻ ഓഫ് പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ്
ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി.