നിർണ്ണായക സിഗ്നൽ കിട്ടിയെന്ന് സൂചന;8 മീറ്റർ ആഴത്തിൽ ലോഹ സാന്നിധ്യം, രക്ഷാദൗത്യം നിർണ്ണായക ഘട്ടത്തിലേക്ക്

Advertisement

ബെംഗ്ലൂരു: അർജുനും ലോറിയും മണ്ണിനടിയിൽപ്പെട്ട ഷിരൂരിൽ സൈന്യത്തിൻ്റെ മെറ്റൽ ഡിക്ടറ്റർ പരിശോധനയിൽ ലോഹ സാന്നിധ്യം കണ്ടെത്തി. 8 മീറ്റർ ആഴത്തിലാണ് ലോഹ സാന്നിധ്യം കണ്ടെത്തിയത്.ഇവിടെയുള്ള മണ്ണും കല്ലും നീക്കം ചെയ്തു കൊണ്ടിരിക്കയാണ്. രക്ഷാദൗത്യം നിർണ്ണായക ഘട്ടത്തിലേക്ക് നീങ്ങുകയാണ്.അർജു നെ കാണാതായി ഏഴാം ദിവസം വളരെ പ്രതീക്ഷാനിർഭരമാണെന്നാണ് വിലയിരുത്തൽ.