ബെംഗ്ലൂരു: ഷിരൂരിൽ സ്വയം സന്നദ്ധരായി രക്ഷാപ്രവർത്തനത്തിനെത്തിയ മലയാളികൾ അവിടെ നിന്ന് മാറണമെന്ന് കർണ്ണാടക പോലീസ്. രക്ഷാപ്രവർത്തകനായ രഞ്ജിത്ത് ഇസ്രായേലിനെ ഇതിനിടെ പോലീസ് മർദ്ദിച്ചതായും
വാർത്തകൾ പുറത്ത് വന്നിട്ടുണ്ട്. വാഹന ഉടമ മനാഫിനോട് പെർമിഷൻ എടുക്കാതെ സ്ഥലത്ത് തുടരാനാവില്ലെന്ന് പോലീസ് പറഞ്ഞു. പോലീസ് അനാവശ്യമായി ഇടപെടുന്നതായും മലയാളികളോട് മാറിപ്പോകാൻ തന്നെയാണ് പോലീസ് ആവശ്യപ്പെട്ടതെന്നും മനാഫ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.ഇതിനിടെ സംഭവത്തിൽ സുപ്രിം കോടിതി ഇടപെടൽ അവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ കർണ്ണാടക ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചു.
Home News Breaking News ഷിരൂരിൽ രക്ഷാപ്രവർത്തകനായ രഞ്ജിത്ത് ഇസ്രായേലിന് മർദ്ദനം; രക്ഷാദൗത്യം: കേസ് കർണ്ണാടക ഹൈക്കോടതി പരിഗണിക്കട്ടെയെന്ന് സുപ്രിം കോടതി