സർക്കാർ ഉദ്യോഗസ്ഥർ ആർഎസ്എസിൽ ചേരുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് കേന്ദ്രസർക്കാർ നീക്കി

Advertisement

ന്യൂഡെല്‍ഹി.സർക്കാർ ഉദ്യോഗസ്ഥർ ആർഎസ്എസിൽ ചേരുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് കേന്ദ്രസർക്കാർ നീക്കി.1966 മുതൽ ഏർപ്പെടുത്തിയിരുന്ന വിലക്കാണ് കേന്ദ്രം നീക്കിയത്.സർക്കാർ ഉദ്യോഗസ്ഥരിൽ ചിലർ ഇനി ട്രൗസറിൽ വരുമെന്ന് കോൺഗ്രസിന്റെ പരിഹാസം.ഭരണഘടന വിരുദ്ധമായ ഉത്തരവ് മോദി സർക്കാർ പിൻവലിച്ചുവെന്ന അമിത് മാളവിയയുടെ പോസ്റ്റ് അദ്ദേഹം നീക്കം ചെയ്തു.

1966ലാണ് സർക്കാർ ജീവനക്കാർ ആർഎസ്എസിൽ പ്രവർത്തിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി കൊണ്ടുള്ള ഉത്തരവ് നിലവിൽ വന്നത്.ഈ വിലക്കാണ് പേഴ്സണൽ ആന്റ് ട്രെയിനിങ് ഡിപ്പാർട്ട് ജൂലൈ ഒമ്പതിന് മറ്റൊരു ഉത്തരവിലൂടെ നീക്കിയത്. ഉത്തരവിന്റെ പകർപ്പ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതിന് പിന്നാലെയാണ് രാഷ്ട്രീയ വിവാദം ഉടലെടുത്തത്. മോദിക്കെതിരെയുള്ള ആർഎസ്എസിന്റെ വിമർശനം ആത്മാർത്ഥതയോടെയാണ് എന്ന് കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ.

വാജ്പേയ് സർക്കാരിന്റെ കാലത്ത് മാറ്റാത്ത വിലക്കാണ് മോദി സർക്കാർ നീക്കിയതെന്നും ആർഎസ്എസും മോദിയും തമ്മിലുള്ള ബന്ധം വഷളായതിന് പിന്നാലെയാണ് അനുനയ ശ്രമം ആരംഭിച്ചതെന്നും കോൺഗ്രസ് വിമർശിച്ചു. ബിജെപിയുടെ സ്വാർത്ഥ താല്പര്യമാണ് ഈ ഉത്തരവിൽ പ്രകടമാകുന്നതെന്ന് മറ്റു പ്രതിപക്ഷ പാർട്ടികളും ആരോപിച്ചു. മഹാത്മാഗാന്ധി വധത്തിന് പിന്നാലെ ആർഎസ്എസിനെ 1948 നിരോധിച്ചിരുന്നു. നല്ല പെരുമാറ്റത്തോടെ പ്രവർത്തിക്കാം എന്ന ഉറപ്പിലാണ് ആ നിരോധനം പിന്നീട് പിൻവലിച്ചിരുന്നു

Advertisement