രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ (ആര്‍എസ്എസ്) പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉണ്ടായിരുന്ന വിലക്ക് കേന്ദ്ര സര്‍ക്കാര്‍ നീക്കി. കേന്ദ്ര പഴ്സനല്‍ മന്ത്രാലയം ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. കേന്ദ്ര നടപടിയെ ആര്‍എസ്എസും ബിജെപിയും സ്വാഗതം ചെയ്തപ്പോള്‍ എതിര്‍പ്പുമായി പ്രതിപക്ഷം രംഗത്തെത്തി.
1966-ലാണ്, സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതു വിലക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അന്‍പത്തിയെട്ടു വര്‍ഷം മുമ്പ് ഇറക്കിയ, ഭരണഘടനാ വിരുദ്ധമായ ഉത്തരവ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുകയാണെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ട്വീറ്റ് ചെയ്തു. ജൂലൈ ഒന്‍പതിന് പുറത്തിറക്കിയ കേന്ദ്ര വിജ്ഞാപനം ഉള്‍പ്പെടെയാണ് ട്വീറ്റ്. ഗോഹത്യയ്ക്കെതിരെ 1966 നവംബര്‍ ഏഴിനു നടന്ന പ്രക്ഷോഭത്തെ തുടര്‍ന്നാണ് ആര്‍എസ്എസില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതന്ന് മാളവ്യ പറഞ്ഞു.