നാവികസേനാ യുദ്ധക്കപ്പലിൽ ഉണ്ടായ തീപിടുത്തത്തിൽ ഒരു നാവികനെ കാണാതായി

Advertisement

മുംബൈ.നാവികസേനാ യുദ്ധക്കപ്പലിൽ ഉണ്ടായ തീപിടുത്തത്തിൽ ഒരു നാവികനെ കാണാതായി. മുംബൈയിലെ ഡോക്യാഡിൽ ഇന്നലെയാണ് ഐ എൻ എസ് ബ്രഹ്മപുത്ര എന്ന യുദ്ധക്കപ്പലിൽ തീപിടുത്തം ഉണ്ടായത്. ഇന്ന് ഉച്ചയോടെ തീയണച്ചു. എന്നാൽ ഒരു നാവികനെ സംഭവത്തിനിടെ കാണാതായെന്ന് നേവി അറിയിച്ചു. ഇയാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. തീപിടുത്തത്തെ തുടർന്ന് കപ്പൽ ഒരു വശത്തേക്ക് ചെരിഞ്ഞ് കിടക്കുകയാണ്. സംഭവത്തെക്കുറിച്ച് നാവികസേന വിശദമായ അന്വേഷണം പ്രഖ്യാപിച്ചു.