ഇന്ന് കേന്ദ്ര ബജറ്റ്, പ്രതീക്ഷയോടെ ഇന്ത്യ

Advertisement

ന്യൂഡെല്‍ഹി.ഇന്ന് കേന്ദ്ര ബജറ്റ്. ധനമന്ത്രി നിർമ്മലാസീതാരാമൻ വീണ്ടും ഒരിയ്ക്കൽ കൂടി ബജറ്റ് അവതരിപ്പിയ്ക്കുമ്പോൾ എറ്റവും പ്രധാന ശ്രദ്ധയാകുക ധനകമ്മിയുമായ് ബന്ധപ്പെട്ട മുൻ നിലപാട് അവർ തിരുത്തുമോ എന്നതാണ്. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിലെ നിര്‍ണായക പ്രഖ്യാപനമായിരുന്നു ധനക്കമ്മി ജി.ഡി.പിയുടെ 4.5 ശതമാനത്തിലേക്ക് രണ്ടുവര്‍ഷത്തിനകം കുറയ്ക്കുമെന്നത്. പുതിയ രാഷ്ട്രിയ സാഹചര്യത്തിൽ ഈ നിലപാട് ആവർത്തിയ്ക്കാൻ നിർമ്മലാ സീതാരാമന് മുന്നിൽ എറെ വെല്ലുവിളികളാണ് ഉള്ളത്.

നടപ്പുവര്‍ഷം (2023-24) ജി.ഡി.പിയുടെ 5.9 ശതമാനമായിരിക്കും ധനക്കമ്മി എന്നാണ് ധനമന്ത്രായലത്തിന്റെ വിലയിരുത്തൽ. ഇടക്കാല ബജറ്റില്‍ ഇത് 5.8 ശതമാനമായിരിക്കുമെന്ന് പുനര്‍നിര്‍ണയിച്ചു. 2024-25ല്‍ പ്രതീക്ഷിക്കുന്നത് 5.1 ശതമാനമാണ്. 5.3 ശതമാനമായിരിക്കുമെന്നായിരുന്നു ആദ്യ നിഗമനം . 2025-26ഓടെ ഇതിനെ 4.5 ശതമാനത്തിലേക്ക് താഴ്ത്താനാകും എന്ന് നിര്‍മ്മല സീതാരാമൻ കരുതുന്നു. കൊവിഡ് അടക്കമുള്ള അപ്രതീക്ഷിത തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ ആണ് ധനക്കമ്മി പരിധിവിട്ട് ഉയർന്നത്. പുതിയ രാഷ്ട്രിയ സാഹചര്യത്തിൽ ധനമന്ത്രാലയം ഇക്കാര്യത്തിൽ കടും പിടുത്തം തുടർന്നാൽ സർക്കാരിന്റെ സ്ഥിരതയെ തന്നെ ബാധിയ്ക്കുന്ന രാഷ്ട്രിയ വിഷയമായ അത് മാറും. പ്രത്യേ കിച്ച് ഘടകകക്ഷികൾ മുന്നോട്ട് വച്ചി ട്ടുള്ള ആവശ്യങ്ങളുടെ സാമ്പത്തിക ബാധ്യത അത്രമാത്രം കടുത്തതാണ്.
ധനക്കമ്മി കുറയ്ക്കാനായാൽ ചെലവുകള്‍ക്കായി കടം വാങ്ങിക്കൂട്ടുന്നത് കുറയ്ക്കാൻ സര്‍ക്കാരിനെ സഹായിക്കും.
2024-25ല്‍ പൊതുവിപണിയില്‍ നിന്ന് വാങ്ങുന്ന കടം നടപ്പുവര്‍ഷത്തേക്കാള്‍ കുറവായിരിക്കുമെന്ന് ഇടക്കാല ബജറ്റില്‍ നിര്‍മ്മല സീതാരാമൻ വ്യക്തമാക്കിയിരുന്നു . 11.75 ലക്ഷം കോടി രൂപയാണ് അടുത്തവര്‍ഷം വായ്പയെടുക്കുക. ഇത് 2023-24നേക്കാള്‍ ഭലത്തിൽ കുറവാണ്. പൊതു വിപണിയില്‍ നിന്ന് കടമെടുക്കുന്നത് കുറയ്ക്കുമെന്ന നിര്‍മ്മലയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാരിന്റെ 10-വര്‍ഷ കടപ്പത്രങ്ങളുടെ ആദായനിരക്ക് 7.13 ശതമാനത്തില്‍ നിന്ന് 7.06 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു. ധനക്കമ്മിയും കടംവാങ്ങിക്കൂട്ടലും കുറയ്ക്കുമ്പോള്‍ പൊതുവിപണിയിലേക്കുള്ള പണമൊഴുക്ക് കുറയും. ഇത് പണപ്പെരുപ്പം കുറഞ്ഞ് നില്‍ക്കാന്‍ സഹായിക്കും. ഘടക കക്ഷികളുടെ ആവശ്യങ്ങൾ നിവർത്തിയ്ക്കാൻ ധനമന്ത്രാലയം ആശ്രയിക്കുന്ന സ്രോതസ്സ് ഏതെന്നതാണ് ഈ ഘട്ടത്തിൽ പ്രധാനം.