അർജുന് വേണ്ടിയുള്ള തിരച്ചിലിൽ സന്നദ്ധ സംഘടനകൾക്ക് അനുമതിയില്ല, പ്രവേശനം ഒരു ബന്ധുവിന് മാത്രം

Advertisement

ബെംഗ്ലൂരൂ:
കർണ്ണാടകയിൽ അങ്കേലയിലെ ഷിരൂരിൽ കാണാതായ അർജുനും ലോറിക്കും വേണ്ടിയുള്ള കരസേനയുടെ തിരച്ചിലിൽ സിവിലിയൻമാർക്കും സന്നദ്ധ സേനാ അംഗങ്ങൾക്കും പ്രവേശനമില്ല. അർജുൻ്റെ ബന്ധുവായ ഒരാൾക്ക് മാത്രം പ്രവേശനം നൽകുമെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് അറിയിച്ചു.
അർജുനെ കാണാതായി എട്ടാം ദിവസമായ ഇന്ന് നേവിയുടെയും സൈന്യത്തിൻ്റേയും നേതൃത്വത്തിൽ പുഴയിൽ പരിശോധന നടത്തും.