രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ സുശക്തമെന്ന് ധനമന്ത്രി

Advertisement

രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ സുശക്തമെന്ന് ധനമന്ത്രി..മോദി സർക്കാരിനെ ജനങ്ങൾ മൂന്നാമതും തെരഞ്ഞെടുത്തതിൽ നന്ദി…

ഇടക്കാല ബജറ്റില്‍ സ്ത്രീകള്‍, കര്‍ഷകര്‍, പാവപ്പെട്ടവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കി. തൊഴില്‍, മധ്യവര്‍ഗ..
ചെറുകിട, ഇടത്തരം മേഖലകള്‍ക്ക് ഈ ബജറ്റില്‍ പ്രാധാന്യം…

.ഇടക്കാല ബജറ്റില്‍ സ്ത്രീകള്‍, കര്‍ഷകര്‍, പാവപ്പെട്ടവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കി. തൊഴില്‍, മധ്യവര്‍ഗ..
ചെറുകിട, ഇടത്തരം മേഖലകള്‍ക്ക് ഈ ബജറ്റില്‍ പ്രാധാന്യം…

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ ഒന്‍പത് മുന്‍ഗണനാ വിഭാഗങ്ങള്‍ ഏതൊക്കെയെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കൃഷി, നഗരവികസനം, ഊര്‍ജമേഖല എന്നിങ്ങനെ സുപ്രധാന മേഖലകള്‍ക്ക് മുന്‍ഗണന നല്‍കിയാവും ബജറ്റ് പ്രഖ്യാപനങ്ങളെന്നാണ് ധനമന്ത്രി അറിയിച്ചിരിക്കുന്നത്.

കൃഷി, തൊഴില്‍, മാനവ വിഭവശേഷി വികസനവും സാമൂഹികനീതിയും, നിര്‍മ്മാണവും സേവനവും, നഗരവികസനം, ഊര്‍ജം, നവീകരണവും ഗവേഷണ വികസനവും, അടുത്ത തലമുറ പരിഷ്‌കാരങ്ങള്‍ എന്നിങ്ങനെയുള്ള മേഖലകളില്‍ ഊന്നിയാവും ബജറ്റ് പ്രഖ്യാപനങ്ങളെന്നാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചത്.

അതില്‍ തന്നെ രാജ്യത്തിന്റെ നട്ടെല്ലായ കൃഷിക്കും അനുബന്ധ മേഖലകള്‍ക്കുമായി 1.52 ലക്ഷം കോടി രൂപ വകയിരുത്തി എന്നാണ് ധനമന്ത്രി അറിയിച്ചിരിക്കുന്നത്. കാര്‍ഷിക മേഖലയില്‍ ദേശീയ സഹകരണ നയം കൊണ്ടുവരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

തന്റെ തുടര്‍ച്ചയായ ഏഴാമത്തെ ബജറ്റ് ആണ് നിര്‍മ്മല സീതാരാമന്‍ ഇന്ന് അവതരിപ്പിച്ചത്, രണ്ടാം മോദി സര്‍ക്കാരിന്റെ അഞ്ച് സമ്പൂര്‍ണ ബജറ്റുകളും ഇടക്കാല ബജറ്റും ഉള്‍പ്പെടെ അവതരിപ്പിച്ച നിര്‍മ്മല സീതാരാമന്‍ ഈ കണക്കില്‍ മൊറാര്‍ജി ദേശായിയെ മറികടന്ന് ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിക്കുക എന്ന നേട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്.

Advertisement