കസേര ഉറപ്പിച്ച് നിർത്താനുള്ള ബജറ്റെന്ന് രാഹുൽ ഗാന്ധി; സഖ്യകക്ഷികൾക്കുള്ള കൈക്കൂലിയെന്ന് തൃണമൂൽ

Advertisement

ന്യൂ ഡെൽഹി .
ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കസേര സംരക്ഷണ ബജറ്റാണിതെന്ന് രാഹുൽ ഗാന്ധി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. സഖ്യകക്ഷികളെ പ്രീണിപ്പിക്കുകയും മറ്റ് സംസ്ഥാനങ്ങളുടെ ചെലവിൽ അവർക്ക് പൊള്ളയായ വാഗ്ദാനങ്ങൾ നൽകുകയും ചെയ്യുകയാണ്

സാധാരണ ഇന്ത്യക്കാർക്ക് ആശ്വാസമില്ലാത്ത ബജറ്റാണിതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തൃണമൂൽ കോൺഗ്രസും ബജറ്റിനെതിരെ രൂക്ഷ വിമർശനമുയർത്തി. പരാജയപ്പെട്ട ബജറ്റാണിത്. ഒരു വാറണ്ടിയുമില്ലാത്ത രണ്ട് സഖ്യകക്ഷികൾക്ക് കൈക്കൂലി നൽകുന്ന ബജറ്റ്. സർക്കാരിന് തകർച്ചയുടെ സമയം നീട്ടി വാങ്ങാനുള്ള ബജറ്റാണെന്നും തൃണമൂൽ കോൺഗ്രസ് പ്രസ്താവനയിൽ പറഞ്ഞു