കേന്ദ്ര ബജറ്റ് ,ശ്രദ്ധേയ നിര്‍ദ്ദേശങ്ങള്‍ ഇവ

Advertisement

ന്യൂഡെല്‍ഹി . പശ്ചാത്തല, അടിസ്ഥാനസൌകര്യ, തൊഴിൽ, നിക്ഷേപ, കാർഷിക മേഖലകളിൽ ശ്രദ്ധേയ നിർദ്ദേശങ്ങളുമായ് മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്. എല്ലാ സാമ്പത്തിക, സാമ്പത്തികേതര ആസ്‌തികളുടെയും ദീർഘകാല മൂലധന നേട്ടത്തിന് 12.5% നികുതി നിരക്ക് ഈടാക്കും. മുദ്ര ലോൺ പരിധി നിലവിലുള്ള 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായി ഉയർത്തി. മുൻനിര കമ്പനികളിൽ യുവാക്കൾക്കായി ഇൻ്റേൺഷിപ്പ് പദ്ധതികളും ധനമന്ത്രി പ്രഖ്യാപിച്ചു.

എഴാം ബജറ്റ് പ്രസംഗവും നിർമ്മലാ സീതാരാമൻ വായിച്ച് തുടങ്ങിയത് നേട്ടങ്ങൾ അക്കമിട്ടാണ്. യുവാക്കള്‍, കര്‍ഷകര്‍, പാവങ്ങള്‍, വനിതകള്‍ എന്നിവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും എന്ന് ധനമന്ത്രി അവകാശപ്പെട്ടു.

യുവാക്കള്‍ക്കായി രണ്ടു ലക്ഷം കോടി രൂപയുടെ പദ്ധതി,
1.48 ലക്ഷം കോടി രൂപ വിദ്യാഭ്യാസത്തിനും തൊഴിലിനും തൊഴില്‍ നൈപുണ്യത്തിനും.
കൃഷിക്ക് 1.52 ലക്ഷം കോടി രൂപ
സംസ്ഥാനങ്ങളുമായി ചേര്‍ന്ന് 400 ജില്ലകളില്‍ ഡിജിറ്റല്‍ ക്രോപ്പ് സര്‍വേ
പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന അഞ്ച് വർഷത്തേക്ക് നീട്ടും,
തദ്ദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ കിട്ടുന്നതിന് 10 ലക്ഷം രൂപ വരെ വായ്പ മൂന്ന് ശതമാനം പലിശ ഇളവിൽ ലഭ്യമാക്കും.
സ്വര്‍ണം വെള്ളി ഇവയുടെ ഇറക്കുമതി നികുതി 6 ശതമാനമായി കുറച്ചു.
1000 വ്യവസായ പരിശീലന കേന്ദ്രങ്ങള്‍
ആദ്യമായി സ്വകാര്യമേഖലയിൽ ജോലിക്ക് കയറുന്ന എല്ലാവര്‍ക്കും ഇ.പി.എഫ്.ഒ അംഗമാകുമ്പോൾ ഒരു മാസത്തെ ശമ്പളം സര്‍ക്കാര്‍ നല്കും.
തൊഴിലുടമകള്‍ക്ക് 4 വര്‍ഷത്തെ പി.എഫ് സഹായപദ്ധതി
പിഎം ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി 3 കോടി വീടുകള്‍ കൂടി നിര്‍മിക്കും
വനിതകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി മൂന്ന് ലക്ഷം കോടി രൂപയുടെ പ്രത്യേക പദ്ധതി.
മുദ്ര ലോണിലെ പരിധി 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമാക്കി വര്‍ധിപ്പിച്ചു.
സ്വകാര്യ മേഖലയിലെ 500 പ്രധാന കമ്പനികളില്‍ ഇന്റണ്‍ഷിപ്പ് ചെയ്യുന്നവര്‍ക്ക് 5,000 രൂപ പ്രതിമാസം ലഭിക്കും.
30 ലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള 14 നഗരങ്ങള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക പദ്ധതി. അടിസ്ഥാന സൗകര്യമേഖലയില്‍ 11,11,111 കോടി രൂപ വിനിയോഗിയ്ക്കും.
ഹിമാചല്‍ പ്രദേശ്, അസം, ഉത്തരഖണ്ഡ്, സിക്കിം എന്നിവയ്ക്കായി വെള്ളപ്പൊക്ക നിവാരണ പദ്ധതിക്കായി അധിക സഹായം.
അര്‍ബുദ ചികിത്സകള്‍ക്കുള്ള മൂന്ന് മരുന്നുകള്‍ കൂടി കസ്റ്റംസ് തീരുവയില്‍ നിന്ന് ഒഴിവാക്കി

എല്ലാ സാമ്പത്തിക, സാമ്പത്തികേതര ആസ്‌തികളുടെയും ദീർഘകാല മൂലധന നേട്ടത്തിന് 12.5% നികുതി നിരക്ക് ഈടാക്കും. അറ്റ നികുതി വരുമാനം 25.83 ലക്ഷം കോടി രൂപയും ധനക്കമ്മി ജിഡിപിയുടെ 4.9 ശതമാനവും ആയി ശതമാനവും ആയിരിയ്ക്കും.

Advertisement