നീറ്റ് യുജി പുതുക്കിയ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.സുപ്രീംകോടതി നിർദ്ദേശത്തിന് പിന്നാലെയാണ് NTA ഫലം പ്രഖ്യാപിച്ചത്.തെറ്റായ ഉത്തരങ്ങൾക്ക് നൽകിയ അധികമാർക്ക് കുറച്ചാണ് പുതുക്കിയ ഫലം പുറത്തിറക്കിയത്.നീറ്റ് യുജി ഔദ്യോഗിക വെബ്സൈറ്റിൽ ഫലം ലഭ്യമാകും. ഇതോടെ 44 പേർക്കാണ് ഒന്നാം റാങ്ക് നഷ്ടമായത്.ഒന്നാം റാങ്കുള്ള പലരും 88ആം സ്ഥാനം വരെ പിന്നോട്ട് പോകാനും സാധ്യതയുണ്ട്. നീറ്റ് യുജിയുടെ കൗൺസിലിംഗ് സമയക്രമം ഉടൻ പ്രഖ്യാപിക്കും എന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു.നീറ്റ് യുജി പുനപരീക്ഷ വേണ്ടെന്ന് സുപ്രീംകോടതി ഉത്തരവ് നൽകിയിരുന്നു