ഭീകരതയെ മുൻ നിർത്തി പാക്കിസ്ഥാൻ നടത്തുന്ന നിഴൽ യുദ്ധം അംഗീകരിയ്ക്കില്ല, പ്രധാനമന്ത്രി നരേന്ദ്രമോദി

Advertisement

ലഡാക്. രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിയ്ക്കാൻ പാക്കിസ്ഥാൻ ഭീകരതയെ മുൻ നിർത്തി നടത്തുന്ന നിഴൽ യുദ്ധം അംഗികരിയ്ക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദം വളർത്താനും ഭാരതത്തെ അസ്ഥിരമാക്കാനും നടത്തുന്ന നീക്കങ്ങൾക്ക് വലിയ വിലയാകും പാക്കിസ്ഥാൻ നല്കെണ്ടി വരികയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കാർഗിൽ യുദ്ധ സ്മാരകത്തിൽ വിജയ് ദിവസ്സ് 25 ആം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പങ്കെടുക്കുകയായിരുന്നു പ്രധാനമന്ത്രി.

കാർഗ്ഗിലിൽ വീരമ്യത്യു വരിച്ച ധീര സൈനികരുടെ ഒർമ്മകൾക്ക് മുൻപിൽ ആദരവ് അർപ്പിച്ച് രാജ്യം. 25 ആം വാർഷിക വിജയ് ദിവസ്സിന്റെ ഭാഗമായ വിപുലമായ പരിപാടികളാണ് രാജ്യവ്യാപകമായ് സംഘടിപ്പിയ്ക്കപ്പെട്ടത്. ദ്രാസിലെ കാർഗ്ഗിൽ യുദ്ധ സമാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വീരമ്യത്യു വരിച്ച സൈനികർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു. അതിർത്തിയ്ക്ക് അപ്പുറം ഭീകരത വളർത്താനുള്ള ശ്രമങ്ങൾക്ക് മറുപടി പാക്കിസ്ഥാന്റെ നാശമായിരിയ്ക്കും എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

കാർഗ്ഗിലിൽ യുദ്ധ സ്മാരകത്തോടു അനുബന്ധമായ മ്യൂസിയം പ്രധാനമന്ത്രി സന്ദർശിച്ചു. വിരമ്യുത്യു വരിച്ച സൈനികരുടെ കുടും മ്പാംഗങ്ങളുമായ് പ്രധാനമന്ത്രി ആശയവിനിമയവും നടത്തി. ഡൽഹിയിലെ യുദ്ധസ്മാരകത്തിൽ നടന്ന വിജയ് ദിവസ്സ് ആഘോഷങ്ങളിൽ പ്രതിരോദമന്ത്രി രാജ് നാഥ് സിങ്ങ് ഭാഗമായ്.

Advertisement