സുപ്രിം കോടതി നിർദ്ദേശം: നീറ്റ് യുജി റാങ്ക് പട്ടികയായി;കണ്ണൂർ സ്വദേശി ശ്രീനന്ദ് ഷർമ്മിൾ അടക്കം 17 പേർക്ക് ഒന്നാം റാങ്ക്

Advertisement

ന്യൂ ഡെൽഹി :സുപ്രീം കോടതി നിർദേശ പ്രകാരം പുതുക്കിയ നീറ്റ് യുജി റാങ്ക് പട്ടിക എൻടിഎ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

ഒരു മലയാളിയടക്കം 17 പേർക്കാണ് പുതിയ പട്ടികയില്‍ ഒന്നാം റാങ്ക് ലഭിച്ചത്. കണ്ണൂർ പള്ളിക്കര, പൊടിക്കുണ്ട് സ്വദേശി ശ്രീനന്ദ് ഷർമിളാണ് ഒന്നാം റാങ്ക് നേടിയ മലയാളി. ആദ്യം ഫലം വന്നപ്പോള്‍ ഒന്നാം റാങ്ക് നേടിയ 61 പേരില്‍ നാല് മലയാളികളാണ് ഉണ്ടായിരുന്നത്. എന്നാല്‍ സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്നാണ് പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചത്.

പുതിയ പട്ടിക വന്നതോടെ 16000 വിദ്യാർത്ഥികള്‍ക്ക് മെഡിക്കല്‍ പ്രവേശനത്തിനുള്ള അവസരം ഇല്ലാതായി. തെറ്റായ ഉത്തരത്തിന് നല്‍കിയ മാർക്ക് കുറയ്ക്കാൻ നേരത്തെ സുപ്രീം കോടതി നിർദ്ദേശം നല്‍കിയിരുന്നു. ഒരു ചോദ്യത്തിന്റെ രണ്ട് ഉത്തരങ്ങള്‍ ശരിയായി പരിഗണിച്ച നടപടിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. നാല് ലക്ഷത്തോളം വിദ്യാർത്ഥികളുടെ മാർക്കില്‍ ഇതോടെ വ്യത്യാസമുണ്ടായിട്ടുണ്ട്. ചൊവ്വാഴ്ചയാണ് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാൻ എൻടിഎയ്ക്ക് സുപ്രീം കോടതി നിർദേശം നല്‍കിയത്.

Advertisement