സിവിൽ സർവീസ് കോച്ചിംഗ് സെന്ററിന്റെ ബേസ്മെന്റിൽ വെള്ളം കയറി രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

Advertisement

ന്യൂഡെല്‍ഹി . ഡൽഹിയിൽ സിവിൽ സർവീസ് കോച്ചിംഗ് സെന്ററിന്റെ ബേസ്മെന്റിൽ വെള്ളം കയറി രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ഒരാളെ കാണാനില്ല.എന്‍ഡിആര്‍എഫ് സംഘത്തിന്റെ തെരച്ചിൽ തുടരുന്നു.ദുരന്തമുണ്ടായത് ഓൾഡ് രാജേന്ദർ നഗറിലെ കോച്ചിങ്
സെന്ററിൽ.മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ട് ഡൽഹി സർക്കാർ. വീഴ്ചയ്ക്കെതിരെ നടപടിയെടുക്കുമെന്ന് മേയർ ഷെല്ലി ഒബ്രോയ്. മരണത്തിന് കാരണക്കാരൻ കെജ്രിവാൾ എന്ന് ബിജെപി.

കനത്ത മഴയെ തുടർന്ന് ഡൽഹി ഓൾഡ് രാജേന്ദർ നഗറിലെ സിവിൽ സർവീസ് കോച്ചിംഗ് സെന്ററിൽ രാത്രി 7 മണിയോടെയാണ് സംഭവം നടന്നത്. കോച്ചിംഗ് സെന്ററിന്റെ ബേസ്മെന്റിൽ അപകടമാംവിധം ഉണ്ടായ വെള്ളക്കെട്ടിലാണ് മൂന്നു വിദ്യാർത്ഥികൾ അകപ്പെട്ടത്. വിവരം ലഭിച്ച അഗ്നിരക്ഷാസേനയെത്തി ബേസ്‌മെന്റിലെ വെള്ളം പമ്പ് ചെയ്ത് മാറ്റി. തുടർന്ന് എൻ ഡി ആർ എഫ് സംഘത്തിന്റെ സഹായത്തോടെ മൃതദേഹങ്ങൾ കണ്ടെടുത്തു. മുപ്പതോളം വിദ്യാർഥികൾ ബേസ്‌മെന്റിൽ ഉണ്ടായിരുന്നതായും അതിൽ മൂന്ന് വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടതൊന്നും അഗ്നി രക്ഷാസേന.

ഡ്രെയിനേജ് പൊട്ടിയൊഴുകിയതാണ് കോച്ചിംഗ് സെന്ററിന്റെ ബേസ്മെന്റിൽ വെള്ളം നിറയുന്നതിന് ഇടയാക്കിയതെന്ന് മേയർ ഷെല്ലി ഒബ്റോയി.

സംഭവത്തിൽ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഡൽഹി മന്ത്രി അതിഷി ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. റിപ്പോർട്ട് 24 മണിക്കൂറിനുള്ളിൽ സമർപ്പിക്കാനും അറിയിച്ചു. ഡൽഹി സർക്കാരിന്റെ വീഴ്ചയാണ് അപകടത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം.സംഭവം നിർഭാഗ്യകരമെന്ന് ആംആദ്മി എംപി സ്വാതി മാലിവാളും പ്രതികരിച്ചു.

ഓടയിൽ നിന്നും ബേസ് മെന്റിലെ ലൈബ്രറിയിലേക്കുള്ള ഗേറ്റ് തകർന്നതാണ് വെള്ളം കയറാൻ ഇടയാക്കിയത് എന്ന് വിദ്യാർത്ഥി കൾ ആരോപിച്ചു.ഗേറ്റ് തകർന്നതോടെ വെള്ളം ഇരച്ചു കയറി. 40 ഓളം വിദ്യാർത്ഥി കൾ സംഭവസമയത്ത് ബേസ് മെന്റിലെ ലൈബ്രറിയിൽ ഉണ്ടായിരുന്നു. അപകടം ഉണ്ടായ റാവൂസ്, IAS സ്റ്റഡി സർക്കിളിന് മുന്നിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം തുടരുന്നു.

മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്ന് വിദ്യാർത്ഥികൾ. കൂടുതൽ പേര് മരിച്ചിട്ടുണ്ടെന്നും അധികൃതർ മറച്ചു വക്കുകയാണെന്നും ആരോപണം.

Advertisement