ഡൽഹിയിൽ സിവിൽ സര്‍വീസ് അക്കാദമിയിലെ ബേസ്മെൻ്റിലെ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചവരില്‍ മലയാളി യുവാവും

Advertisement

ന്യൂഡെല്‍ഹി. സിവിൽ സര്‍വീസ് അക്കാദമിയിലെ ബേസ്മെൻ്റിലെ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചവരില്‍ മലയാളി യുവാവും. മരിച്ച 3 പേരിൽ എറണാകുളം സ്വദേശി നെവിൻ ഡാൽവിമുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾ അനിശ്ചിതത്വത്തിലെന്ന് മരിച്ചവരുടെ ബന്ധുക്കൾ. മുഖ്യമന്ത്രി പിണറായി വിജയനും രാഹുൽ ഗാന്ധിയും അനുശോചനം രേഖപ്പെടുത്തി. രണ്ടു പേരെ അറസ്റ്റ് ചെയ്തതായി പോലീസ്.സംഭാവത്തിൽ പ്രതിഷേധിച്ചു കരോൾ ബാഗിൽ റോഡ് ഉപരോധിച്ച വിദ്യാർത്ഥി കളെ പോലീസ് ബലം പ്രയോഗിച്ചു നീക്കി.

ഓൾഡ് രാജേന്ദ്ര നഗറിൽ പ്രവർത്തിക്കുന്ന,റാവൂസ് ഐഎഎസ് സ്റ്റഡി സർക്കിളിലാണ് ദാരുണ സംഭവം.ശക്തമായ മഴയിൽ ഓടയിലെ വെള്ളം ഗേറ്റ് തകർത്ത് ബേസ് മെന്റിൽ പ്രവർത്തിക്കുന്ന ലൈബ്രറിയിൽ നിറഞ്ഞു.

എറണാകുളം സ്വദേശി നെവിൻ ഡാൽവിൻ,യു.പി. സ്വദേശി ശ്രേയ യാദവ്, തെലങ്കാന സ്വദേശി തന്യ സോണി എന്നിവരാണ് മരിച്ചത്.

മൃതദേഹങ്ങൾ RML ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.മൃതദേഹങ്ങളുടെ പോസ്റ്റ്‌ മോർട്ടം നടപടികൾ അകാരണമായി വൈകുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു.

സംഭവത്തിൽ ഒമ്പതിന ആവശ്യങ്ങൾ ഉന്നയിച്ച വിദ്യാർത്ഥികൾ കരോൾബാഗിൽ ഒരു മണിക്കൂറിലേറെ റോഡ് ഉപരോധിച്ചു.
ഡിസിപിഎം ഹർഷവർദ്ധൻ വിദ്യാർത്ഥികളുമായി ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.തുടർന്ന് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് നീക്കി.

സ്ഥാപന ഉടമ അടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തതയും, വിദ്യാർത്ഥി കളുടെ ആവശ്യങ്ങൾ അധികൃതരുടെ മുന്നിൽ വക്കുമെന്നും പോലീസ് അറിയിച്ചു.

Advertisement