ജമ്മു.ജമ്മു കാശ്മീരിൽ സ്ഫോടനം നാലുപേർ കൊല്ലപ്പെട്ടു. ബാരമുള്ളയിലെ സോപോറിലാണ് സ്ഫോടനം ഉണ്ടായത്.ട്രക്കിൽ നിന്ന് ആക്രി സാധനങ്ങൾ ഇറക്കുന്നതിനിടയായിരുന്നു സ്ഫോടനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കാർഗിലിൽ ഷെല്ല് പൊട്ടിത്തെറിച്ച് 14 കാരൻ മരിച്ചു.
ബാരമുള്ളയിലെ സോപോറിലെ ഷേർ കോളനിയിലാണ് സ്ഫോടനം ഉണ്ടായത്.
ലഡാക്കിൽ നിന്ന് വന്ന ട്രക്കിൽനിന്നും ആക്രി സാധനങ്ങൾ ഇറക്കുന്നതിനിടെയാണ് പൊട്ടിത്തെറി.
സ്ഫോടനത്തിൽ നാലുപേർ കൊല്ലപ്പെട്ടു.
നസീർ അഹമ്മദ് നദ്രൂ, അസം അഷ്‌റഫ് മിർ, ആദിൽ റഷീദ് ഭട്ട്, അബ്ദുൾ റാഷിദ് ഭട്ട് എന്നിവരാണ് മരിച്ചത്. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റവരെ സമീപമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു ഫോറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തി.സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല.
കാർഗിലിലെ ദ്രാസിൽ ഷെല്ല് പൊട്ടിത്തെറിച്ച് 14 കാരൻ മരിച്ചു
അഹമ്മദ് റാസയാണ് മരിച്ചത് കാലി മേയ്ക്കുന്നതിനിടയാണ് അപകടമുണ്ടായത്. പ്രദേശത്തു നിന്നും പൊട്ടാത്ത രണ്ട് ഷെല്ലുകൾ കൂടി പോലീസ് കണ്ടെടുത്തു.
FILE PIC