ന്യൂഡെല്‍ഹി. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും മേഘ വിസ്ഫോടനം.മഴക്കെടുതിയിൽ ഉത്തരാഖണ്ഡിൽ 9 പേരും ഹിമാചൽ പ്രദേശിൽ രണ്ടുപേരും ഡൽഹിയിൽ ഏഴ് പേരും മരിച്ചു.ബീഹാറിൽ ഇടിമിന്നലേറ്റ് അഞ്ചുപേരും മരിച്ചു.ഷിംലയിൽ 36 പേരെ കാണാതെയായി.കേദാർനാഥിൽ 200 ഓളം തീർത്ഥാടകർ കുടുങ്ങിക്കിടക്കുന്നതായി വിവരം.എൻ ഡി ആർ എഫ് സംഘത്തിൻറെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
ഹിമാചൽ പ്രദേശിൽ വിവിധ ഇടങ്ങളിലാണ് മേക്കവിസ്ഫോടനം ഉണ്ടായത്. ശക്തമായ മഴയെ തുടർന്ന് ബിയാസ് നദി കരകവിഞ്ഞൊഴുകി. കുളുവിൽ പാർവതി നദിക്ക് സമീപത്തെ ബഹുനില കെട്ടിടം പൂർണമായി ഒലിച്ചുപോയി.
ഷിംല ജില്ലയിൽ സമേജ് ഖാഡ് മേഖലയിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ 36 ഓളം പേരെ കാണാതെയായി.രണ്ടുപേരുടെ മൃതദേഹം കണ്ടെടുത്തു.മാണ്ഡിയിലെ താൽതു ഖോഡിൽ ഉണ്ടായ മേഘ വിസ്ഫോടനത്തിൽ നിരവധി വീടുകൾ തകർന്നു.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഹിമാചൽ മുഖ്യമന്ത്രി സുഖ് വീന്ദർ സിംഗ് സുഖുമായി ആശയ നടത്തി സ്ഥിതി വിലയിരുത്തി.ഉത്തരാഖണ്ഡ് മേഘവിസ്ഫോടനത്തിൽ ഗൗരി കുണ്ഡിൽ നിന്നും കേദാർനാഥ് റൂട്ടിൽ പലയിടത്തും റോഡുകൾ തകർന്നു.കുടുങ്ങിക്കിടക്കുന്ന തീർത്ഥാടകരെ രക്ഷിക്കാനുള്ള ദൗത്യവും ആരംഭിച്ചു.സംസ്ഥാനത്തെ സ്ഥിതി മുഖ്യമന്ത്രി പുഷ്കർ സിദ്ധാമി അവലോകനയോഗം ചേർന്ന് വിലയിരുത്തി.പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു സംസ്ഥാനങ്ങളിലെയും സ്ഥിതി നിരീക്ഷിച്ചുവരികയാണ്.