ന്യൂ ഡെൽഹി : നീറ്റ് പുനഃപരീക്ഷ നടത്തണമെന്ന ആവശ്യം തള്ളി സുപ്രീം കോടതിയുടെ അന്തിമ വിധി. ചോദ്യപേപ്പർ ചോർച്ച വ്യാപകമല്ല. പട്‌നയിലും ഹസാരിബാഗിലും മാത്രമാണ് ചോദ്യപേപ്പർ ചോർച്ച നടന്നതെന്നും കോടതി നിരീക്ഷിച്ചു. ചോദ്യപേപ്പർ ചോർച്ചയും മറ്റ് ക്രമക്കേടുകളും നടന്നിട്ടും നീറ്റ് യുജി പരീക്ഷ റദ്ദാക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ചാണ് കോടതി വിധി പറഞ്ഞത്.
വീണ്ടും പരീക്ഷ നടത്തിയാൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും ജൂലൈ 23ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഇടക്കാല വിധിയിലുണ്ടായിരുന്നു. 24 ലക്ഷം വിദ്യാർഥികളെയാണ് പുനഃപരീക്ഷ ബാധിക്കുക. പരീക്ഷയുടെ പവിത്രതയെ ചോദ്യപേപ്പർ ചോർച്ച ബാധിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു
Home News Breaking News നീറ്റ് യുജി പരീക്ഷ ക്രമക്കേട്: പുനഃപരീക്ഷയില്ലെന്ന് സുപ്രീം കോടതിയുടെ അന്തിമ വിധി