ന്യൂഡെല്‍ഹി.മേഘവിസ്ഫോടനം ഉണ്ടായ ഉത്തരാഖണ്ഡിലും ഹിമാചലിലും രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. 2000-ൽ അധികം പേരെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റി എന്ന് സൈന്യം.
പ്രളയത്തിൽ മരണം 23 ആയി.
അപകടകരമായ കാലാവസ്ഥയെ തുടർന്ന് കേദാർനാഥ് യാത്ര താൽക്കാലികമായി നിർത്തി.
മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ ഉത്തരാഖണ്ഡിൽ ഇതുവരെ15 പേർക്കാണ് ജീവൻ നഷ്ടമായത്.10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹിമാചലിൽ എട്ട് പേരാണ് മരിച്ചത്. 53 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
കരസേനയുടെയും ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനകളുടെയും നേതൃത്വത്തിൽ തിരച്ചിൽ പുരോഗമിക്കുകയാണ്.ഇരു മേഖലളിലും കനത്ത മഴയിൽ നദികൾ കരകവിഞ്ഞൊഴുകുകയാണ്. വിവിധ പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. രുദ്ര പ്രയാഗ് ജില്ലയിലെ മന്ദാകിനി അളകനന്ദ എന്നീ നദികളിൽ ജലനിരപ്പ് അപകട രേഖയ്ക്ക് സമീപം എത്തി.ഭീംഭാലിക്ക് സമീപം മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന്
കേദാർനാഥ് പൂർണമായും ഒറ്റപ്പെട്ടു.
ഘോരപരവ്, ലിഞ്ചോളി, എന്നിവിടങ്ങളിലേക്ക് ഉള്ള യാത്രയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
അപകടകരമായ കാലാവസ്ഥയെ തുടർന്ന് കേദാർനാഥ് യാത്ര താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിലും മലമുകളിലും താമസിക്കുന്നവരെ സുരക്ഷിതമായി ഇടങ്ങളിലേക്ക് മാറ്റി. രക്ഷാപ്രവർത്തനങ്ങൾക്കായി ഇന്ത്യൻ വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ വിന്യസിച്ചു.
ഇരു സംസ്ഥാനങ്ങളിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്