കേദാര്‍നാഥ്. ഉത്തരാഖണ്ഡിലെ പ്രളയം. ആയിരത്തോളം പേർ ഇപ്പോഴും വിവിധ ഇടങ്ങളിലായി കുടുങ്ങിക്കിടക്കുന്നു എന്ന് ദുരന്തനിവാരണ അതോറിറ്റി. ഇവർക്കായുള്ള രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്നും ദുരന്തനിവാരണ സെക്രട്ടറി വിനോദ് കുമാർ സുമൻ
മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി രക്ഷാപ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നുണ്ട്. ഉത്തരാഖണ്ഡിൽ ഇതുവരെ 9,099 പേരെ രക്ഷപ്പെടുത്തി. 495 യാത്രക്കാരെ ഭീംഭാലിയിൽ നിന്നും എയർ ലിഫ്റ്റ് ചെയ്തു. റോഡുകൾ പുനർ നിർമ്മിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു.