രാജവെമ്പാല പാമ്പ് പിടുത്തക്കാരനെ കടിച്ചു… പാമ്പ് ചത്തു

Advertisement

രാജവെമ്പാലയെപ്പോലുള്ള പാമ്പുകള്‍ കടിച്ചാല്‍ പലപ്പോഴും മരണം സംഭവിക്കാറാണ് ഉള്ളത്. എന്നാല്‍ ഇപ്പോള്‍ മധ്യപ്രദേശില്‍ നിന്നുള്ള അപൂര്‍വ്വ വാര്‍ത്തയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. മധ്യപ്രദേശിലെ സാഗറില്‍ രാജവെമ്പാലയെ പിടിക്കാനെത്തിയ പാമ്പ് പിടിത്ത വിദഗ്ധനെ കടിച്ച രാജവെമ്പാല വൈകാതെ തന്നെ ചാവുകയും പാമ്പ് പിടിത്ത വിദഗ്ധന്‍ ആശുപത്രിയില്‍ സുഖംപ്രാപിക്കുകയും ചെയ്തു എന്നതാണ് അമ്പരപ്പിക്കുന്നത്.
ജൂലൈ 18ന് ചന്ദ്രകുമാര്‍ എന്ന പാമ്പ് പിടിത്ത വിദഗ്ധനെയാണ് രാജവെമ്പാല കടിച്ചത്. റോഡില്‍ രാജവെമ്പാലയെ കണ്ടപ്പോള്‍ നാട്ടുകാര്‍ ചന്ദ്രകുമാറിനെ വിവരം അറിയിക്കുകയായിരുന്നു. അഞ്ചടി നീളമുള്ള പാമ്പിനെ പിടികൂടുന്നതിനിടെയാണ് കടിയേറ്റത്. ഉടന്‍ തന്നെ ചന്ദ്രകുമാറിനെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ വെച്ച് ആരോഗ്യനില വീണ്ടെടുത്ത ചന്ദ്രകുമാര്‍ ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രി വിട്ടു.
എന്നാല്‍ പാമ്പിനെ വൈകാതെ തന്നെ ചത്തനിലയില്‍ കണ്ടെത്തുകയായിരുന്നു. പാമ്പിനെ പിടികൂടി പ്ലാസ്റ്റിക് ബോക്സിലാണ് അടച്ചത്. ബോക്സില്‍ ശ്വാസം കിട്ടുന്നതിനായി ഒരു ദ്വാരം പോലും ഇട്ടിരുന്നില്ല. ഇത്തരത്തില്‍ ശ്വാസം കിട്ടാതെ പാമ്പ് ചത്തുപോകുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Advertisement