ഷേയ്ക്ക് ഹസീന ഇന്ത്യയിൽ എത്തിയ നടപടികളിൽ ഒരു അസ്വാഭാവികതയും ഇല്ല, എസ് ജയശങ്കര്‍

Advertisement

ന്യൂഡെല്‍ഹി.ഷേയ്ക്ക് ഹസീന ഇന്ത്യയിൽ എത്തിയ നടപടികളിൽ ഒരു അസ്വാഭാവികതയും ഇല്ലെന്ന് വിശദികരിച്ച് കേന്ദ്രസർക്കാർ. ബംഗ്ലാദേശിലെ ഇന്ത്യക്കാർ സുരക്ഷിതരാണെന്നും വിദേശകാര്യമന്ത്രി എസ്.ജയശൻകർ പാർലമെന്റിനെ അറിയിച്ചു . സ്ഥാനഭ്രഷ്ടയായ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ക്ക് ഹസീന ഇന്ത്യയിൽ തുടരുകയാണ്. ലണ്ടനിൽ രാഷ്ട്രിയ അഭയം തേടാനുള്ള നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് ഷേയ്ക്ക് ഹസീന ഇന്ത്യയിൽ തുടരുന്നത്.

പാർലമെന്റിന്റെ ഇരു സഭകളിലും ബംഗ്ലാദേശ് വിഷയത്തിൽ കോൺഗ്രസ് അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടി. വിദേശകാര്യമന്ത്രി പാർലമെന്റിൽ പ്രസ്താവന നടത്തും എന്ന ഉറപ്പിൽ അടിയന്തിര പ്രമേയങ്ങൾക്ക് അവതരണാനുമതി നല്കിയില്ല. ബംഗ്ലാദേശ് ഇന്ത്യയുടെ എക്കാലത്തെയും സുഹൃത്താണെന്നും ഇപ്പോഴത്തെ സംഭവങ്ങൾ അസ്വാഭാവിക ഇടപെടൽ അല്ലെന്നും എസ്.ജയശങ്കര്‍ വ്യക്തമാക്കി. ബംഗ്ലാദേശിലെ സംവരണ പ്രക്ഷോഭങ്ങളാണ് രക്തരൂഷിതമായത്. രാജ്യത്തെ ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ടെന്നും വിദേശകാര്യമന്ത്രി സഭയെ അറിയിച്ചു.

ഹിൻഡൻ വിമാനത്താവളത്തിൽ നാടകീയത നിറഞ്ഞതായിരുന്നു ഇന്നത്തെ പ്രഭാതം. ഷെയ്ക്ക് ഹസീന ഇന്ത്യയിൽ നിന്ന് ഉടൻ ലണ്ടനിലെയ്ക്ക് പോകും എന്ന് വാർത്താ എജൻസികളുടെ പ്രഖ്യാപനം. പിന്നാലെ രാവിലെ 9:00 മണിയോടെ ബംഗ്ലാദേശ് വ്യോമസേന വിമാനം ഹിൻഡനിൽ നിന്ന് പറന്നുയർന്നു. ഷെയ്ക്ക് ഹസീന ആ വിമാനത്തിൽ ഇണ്ടായിരുന്നില്ലെന്ന് പിന്നീട് വ്യക്തമായി. അവർ തത്ക്കാലം ഇന്ത്യയിൽ തുടരും. പാർലമെന്റ് സമ്മേളനത്തിന് മുന്നൊടിയായ് രാവിലെ ചേർന്ന സരവ്വകക്ഷിയോഗത്തെ വിദേശകാര്യമന്ത്രി എസ്.ജയശൻകർ ഇക്കാര്യം അറിയിച്ചു.

Advertisement