ഇന്ത്യയുടെ ധീരപുത്രിക്ക് മുന്നിൽ അധികാരവ്യവസ്ഥ നഗ്നമാക്കപ്പെട്ടിരിക്കുന്നു: രാഹുൽ ഗാന്ധി

Advertisement

ന്യൂ ഡെൽഹി :
ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി നേതാവുമായ ബ്രിജ് ഭൂഷൺ സിംഗിന്റെ ലൈംഗികാതിക്രമത്തിനെതിരെ തെരുവിലിറങ്ങി സമരം ചെയ്ത ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ ഒളിമ്പിക്‌സിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിനേഷിനൊപ്പം ഈ നാട് മുഴുവൻ ഇന്ന് വികരാധീനരാണെന്ന് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു

കണ്ണിൽ നിന്നും രക്തമൊഴുക്കിയ ഇന്ത്യയുടെ ധീരപുത്രിക്ക് മുന്നിൽ ഇന്ന് അധികാരവ്യവസ്ഥയാകെ നഗ്നമാക്കപ്പെട്ടിരിക്കുന്നു. പാരീസിൽ വിനേഷ് നേടിയ വിജയത്തിന്റെ പ്രതിധ്വനികൾ ഡൽഹിയിലും മുഴങ്ങിക്കൊണ്ടിരിക്കുകയാണെന്നും രാഹുൽ പറഞ്ഞു.

ഒറ്റ ദിവസം കൊണ്ട് ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് ഗുസ്തി താരങ്ങളെ പരാജയപ്പെടുത്തിയ വിനേഷ് ഫോഗട്ടിനൊപ്പം ഇന്ന് രാജ്യം ഒന്നടങ്കം വികാരഭരിതരാണ്. വിനേഷിന്റെയും സഹതാരങ്ങളുടെയും പോരാട്ടങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ഉദ്ദേശ്യശുദ്ധിയെയും കഴിവിനെയും സംശയത്തോടെ വീക്ഷിക്കുകയും ചെയ്തവർക്കെല്ലാം ഇതാ ഉത്തരം ലഭിച്ചിരിക്കുന്നു. ഇന്ത്യയുടെ ഈ ധീരപുത്രിക്ക് മുന്നിൽ അധികാര വ്യവസ്ഥ ഒന്നാകെ നഗ്നമാക്കപ്പെട്ടിരിക്കുന്നു എന്നും രാഹുൽ പറഞ്ഞു

Advertisement