ഒളിംപിക്സ് ഗോദയില്‍ അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ട് ആശുപത്രിയില്‍

Advertisement

പാരിസ്: ഒളിംപിക്സ് ഗോദയില്‍ അയോഗ്യയാക്കപ്പെട്ട ഇന്ത്യയുടെ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ നിര്‍ജലീകരണത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാരം ക്രമീകരിക്കാന്‍ കഴിഞ്ഞ രാത്രിയില്‍ വിശ്രമമില്ലാതെ കഠിനമായ വ്യായാമത്തിലായിരുന്നു വിനേഷ് ഫോഗട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്ടു കിലോയാണ് ഫൈനല്‍ മത്സരത്തിനു മുന്‍പായി വിനേഷ് കുറയ്‌ക്കേണ്ടിയിരുന്നതെന്നും ഇതിനായി കഠിന ശ്രമം നടത്തിയിരുന്നതായും പറയുന്നു. എന്നാല്‍ രാവിലെ ഭാര പരിശോധനയില്‍ 100 ഗ്രാം കൂടുതലായി കണ്ടെത്തുകയായിരുന്നു. നിലവില്‍ താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവില്‍ വിശ്രമിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്.

Advertisement