ബോളിവുഡ് താരം മമതാ കുല്‍ക്കര്‍ണിക്കെതിരായ മയക്കുമരുന്ന് കേസ് റദ്ദാക്കി

Advertisement

ബോളിവുഡ് താരം മമതാ കുല്‍ക്കര്‍ണിക്കെതിരായ മയക്കുമരുന്ന് കേസ് ബോംബെ ഹൈക്കോടതി റദ്ദാക്കി. നടിക്കെതിരായ കേസ് ഒരു കാര്യവുമില്ലാത്തതും കോടതിയുടെ സമയം കൊല്ലുന്നതുമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. മമത കുറ്റം ചെയ്തെന്ന് തെളിയിക്കുന്ന മതിയായ രേഖകളില്ലെന്ന് കോടതി വിലയിരുത്തി. മമത കുല്‍ക്കര്‍ണിക്കെതിരായ 2000 കോടി രൂപയുടെ മയക്കുമരുന്ന് കേസിലെ എഫ്ഐആറാണ് കോടതി റദ്ദാക്കിയത്.
2016-ലെ മയക്കുമരുന്ന് കേസില്‍ മമതക്കെതിരായ വിചാരണ തുടരുന്നത് കോടതിയുടെ നടപടി ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണെന്ന് കേസ് റദ്ദുചെയ്തുകൊണ്ട് കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ഭാരതി ദാംഗ്രെ, മഞ്ജുഷ ദേശ്പാണ്ഡെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.