വിനേഷ് അയോഗ്യയാക്കപ്പെട്ടതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കോൺഗ്രസ് എംപി

Advertisement

ന്യൂഡൽഹി: ബിജെപി നേതാവും മുൻ എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരായ പ്രതിഷേധത്തിന്റെ പേരിൽ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെതിരെ ഗൂഢാലോചന നടന്നതിനാലാണ് മെഡൽ നഷ്ടമായതെന്ന് കോൺഗ്രസ് എംപി ബൽവന്ത് വാങ്കഡെ. പാരീസ് ഒളിമ്പിക്‌സിൽ 50 കിലോ ഗുസ്തി ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ഫൈനലിൽ പ്രവേശിച്ച വിനേഷിനെ ഭാരക്കൂടതലിന്റെ പേരിൽ അയോഗ്യയാക്കുകയായിരുന്നു

100 ഗ്രാം കൂടിയതിന്റെ പേരിലാണ് വിനേഷിനെ അയോഗ്യയാക്കിയത്. ഇതോടെ ഫോഗട്ടിന് ഒരു മെഡലിനും അർഹതയുണ്ടാകില്ല. ഇത് ഞങ്ങളെ സംബന്ധിച്ചിടത്തോളം സങ്കടകരമായ വാർത്തയാണ്. ചില ഗൂഢാലോചനയുണ്ട്. അവൾ ജന്തർ മന്ദറിൽ സമരം നടത്തിയെന്ന് രാജ്യത്തിന് അറിയാം. അവൾക്ക് നീതി ലഭിച്ചില്ല

ഇപ്പോൽ ജയിച്ചാൽ അവർക്ക് അവളെ ബഹുമാനിക്കേണ്ടി വരുമായിരുന്നു. അതിഷ്ടപ്പെട്ട് കാണില്ല എന്നും ബൽവന്ത് പറഞ്ഞു.