ബുദ്ധദേബ് ഭട്ടാചാര്യയുടെ ഭൗതികശരീരം മെഡിക്കൽ കോളേജിലേക്ക് പഠനത്തിനായി വിട്ടുനൽകി

Advertisement

കൊല്‍ക്കൊത്ത.അന്തരിച്ച മുതിർന്ന സിപിഐഎം നേതാവും ബംഗാൾ മുൻ മുഖ്യമന്ത്രിയുമായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യയുടെ ഭൗതികശരീരം എൻ ആർ എസ് മെഡിക്കൽ കോളേജിലേക്ക് പഠനത്തിനായി വിട്ടുനൽകി.പൊതുദർശനത്തിന്ന് ശേഷം വിലാപയാത്രയോടെയാണ് മെഡിക്കൽ കോളേജിലെത്തി ഭൗതികശരീരം കൈമാറിയത്.രാവിലെ നിയമ സഭ മന്ദിരത്തിലും കൊൽക്കത്തയിലെ  പാർട്ടി ആസ്ഥാനത്തും പുതുദർശനം നടന്നു.കേരള സർക്കാരിന് വേണ്ടി മന്ത്രി വി ശിവൻ കുട്ടി ആദരാജ്ഞലി അർപ്പിച്ചു.സി പി ഐ ജനറൽ സെക്രട്ടറി ഡി രാജയും ആദരാജ്ഞലി അർപ്പിച്ചു.ബുദ്ധദേബ് ഭട്ടാചാര്യയുടെ ആഗ്രഹ പ്രകാരമാണ് മൃത ശരീരം വിദ്യാർഥികൾക്ക് പഠിക്കാൻ നൽകുന്നത്. രാഷ്ട്രപതി ദ്രൗപതി മുറുമു, പ്രധാനമന്ത്രി നരേന്ദ്രമോദി,  ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ,  സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയ രാഷ്ട്രീയ പ്രമുഖർ  ബുദ്ധദേവ് ഭട്ടാചാര്യയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു.2000-2011 വരെയാണ് ബുദ്ധദേവ് ഭട്ടാചാര്യ ബംഗാളിന്റെ മുഖ്യമന്ത്രിപദത്തിൽ ഇരുന്നത്.

Advertisement