കോളേജിൽ ഹിജാബ് നിരോധനം ശരിവെച്ച ഹൈക്കോടതി വിധി സുപ്രിം കോടതി തള്ളി

Advertisement

ന്യൂഡെല്‍ഹി.മുംബൈയിലെ കോളേജിൽ ഹിജാബ് നിരോധനം ശരിവെച്ച ഹൈക്കോടതി വിധി സുപ്രിം കോടതി തള്ളി.   ഹിജാബ് ബുർഖ തുടങ്ങിയവ ക്യാമ്പസുകളിൽ നിരോധിച്ച കോളേജിന്റെ നടപടി സുപ്രിം കോടതി റദ്ധാക്കി. കോളേജിന്റെ ഡ്രസ്സ് കോഡിന് എതിരായവ വിലക്കാൻ കോളേജിന് അധികാരം ഉണ്ട് എന്ന് വ്യക്തമാക്കിയായിരുന്നു ബോംബെ  ഹൈക്കോടതിയുടെ നടപടി.  ഈ നിലപാടിനെ അടിസ്ഥാനമാക്കി ഹിജാബ് നിരോധിയ്ക്കെണ്ട കാര്യമില്ലെന്ന് സുപ്രിം കോടതി നിരിക്ഷിച്ചു.  മറ്റ് മത വിഭാഗങ്ങൾ തിലകം അടക്കം അണിയുന്നതിൽ നിരോധനങ്ങൾ ഇല്ല എന്ന് കോടതി ചൂണ്ടിക്കാട്ടി.

Advertisement