വീണ്ടും ഹിൻഡൻബർഗ്; ഇന്ത്യയെ സംബന്ധിച്ച് വലിയ വിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്ന് ട്വീറ്റ്

Advertisement

ന്യൂഡൽഹി: ഇന്ത്യയെ സംബന്ധിച്ച് വലിയ വിവരങ്ങൾ ഉടനെന്ന് ഹിൻഡൻബർഗ് റിസർച്ച്. അദാനിയെക്കുറിച്ചുള്ള റിപ്പോർട്ട് നേരത്തെ വൻ കോളിളക്കം ഉണ്ടാക്കിയിരുന്നു. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്നാണ് ഹിൻഡൻബർഗ് നേരത്തെ പുറത്ത് വിട്ട റിപ്പോർട്ട്. 2023 ജനുവരി 24നായിരുന്നു അദാനി ഗ്രൂപ്പിൽ അടിമുടി തട്ടിപ്പാണെന്ന റിപ്പോർട്ട് ഹിൻഡൻബർഗ് പുറത്തുവിട്ടത്.

ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിമൂല്യത്തിൽ 72 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായിരുന്നു. വിദേശത്ത് രൂപീകരിച്ച കടലാസ് കമ്പനികളിൽനിന്നും സ്വന്തം കമ്പനികളിലെ ഓഹരികളിൽ നിക്ഷേപം നടത്തി ഓഹരിവില പെരുപ്പിച്ചുകാട്ടി അദാനി ഗ്രൂപ്പ് വൻ ലാഭം കൊയ്തു എന്നതുൾപ്പെടെയുള്ള ആരോപണമാണ് അന്ന് ഹിൻഡൻബർഗ് പുറത്തുവിട്ടത്.

Advertisement