കാബിനറ്റ് സെക്രട്ടറിയായി ടി.വി. സോമനാഥനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു

Advertisement

കാബിനറ്റ് സെക്രട്ടറിയായി ടി.വി. സോമനാഥനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. 1987 ബാച്ച് തമിഴ്‌നാട് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് ടി വി സോമനാഥന്‍. ഓഗസ്റ്റ് 30ന് അധികാരമേല്‍ക്കുന്ന അദ്ദേഹത്തിന് കാബിനറ്റ് സെക്രട്ടറി പദവിയില്‍ രണ്ടു വര്‍ഷം കാലാവധി ലഭിക്കും. നിലവില്‍ ധനകാര്യ സെക്രട്ടറിയാണ്.
ധനകാര്യ സെക്രട്ടറിയായി നിയമിക്കപ്പെടുന്നതിന് മുമ്പ് 2019 മുതല്‍ 2021 വരെ സാമ്പത്തിക ചെലവ് സെക്രട്ടറിയായി അദ്ദേഹം സേവനമനുഷ്ഠിച്ചു. 2015നും 2017നും ഇടയില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ജോയിന്റ് സെക്രട്ടറിയായ അദ്ദേഹം പിന്നീട് പിഎംഒയില്‍ അഡീഷണല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായും സോമനാഥന്‍ കുറച്ചുകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.