ജമ്മു കാശ്മീർ കൊക്കർനാഗിൽ ഭീകരർക്കു വേണ്ടിയുള്ള സൈനിക നടപടി പുരോഗമിക്കുന്നു

Advertisement

ജമ്മു. ജമ്മു കാശ്മീർ കൊക്കർനാഗിൽ ഭീകരർക്കു വേണ്ടിയുള്ള സൈനിക നടപടി പുരോഗമിക്കുന്നു. കൂടുതൽ സേനയെ മേഖലയിൽ വിന്യസിച്ചു. ഇന്നലെ ഉച്ചയോടു കൂടിയാണ് ഭീകര സാന്നിധ്യം തിരിച്ചറിഞ്ഞ സൈന്യം നടത്തിയ തിരച്ചിലിനൊടുവിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർ വീര മൃത്യു വരിച്ചു. ഒരു സൈനികരും രണ്ട് പ്രദേശവാസികൾക്കും പരിക്കേറ്റു.കഴിഞ്ഞവർഷം സെപ്റ്റംബറിൽ ഇതേ മേഖലയിൽ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. സ്വാതന്ത്ര്യ ദിനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ജമ്മുകശ്മീരിൽ ഉടനീളം സുരക്ഷാ വർദ്ധിപ്പിച്ചു. അതിർത്തി മേഖലകളിൽ ശക്തമായ പെട്രോളിങ് ഏർപ്പെടുത്തി. വാഹന പരിശോധനയും ജമ്മു കശ്മീരിൽ പുരോഗമിക്കുകയാണ്