തമിഴ്‌നാട് തിരുവള്ളൂരിൽ കാറും ട്രക്കും കൂട്ടിയിടിച്ചു; അഞ്ച് വിദ്യാർഥികൾ മരിച്ചു

Advertisement

തമിഴ്‌നാട് :തിരുവള്ളൂരിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് വിദ്യാർഥികൾ മരിച്ചു. ആന്ധ്ര സ്വദേശികളായ കുർദാൻ, യുകേഷ്, നിതീഷ്, നിതീഷ് വർമ, രാംകോമൺ എന്നിവരാണ് മരിച്ചത്. ചൈത്യ, വിഷ്ണു എന്നീ വിദ്യാർഥികൾക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചെന്നൈ എസ്ആർഎം കോളേജിലെ എൻജിനീയറിംഗ് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ചെന്നൈയിൽ നിന്ന് 65 കിലോമീറ്റർ അകലെ ദേശീയപാതയിൽ വെച്ച് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ കണ്ടെയ്‌നർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു

അപകടസമയത്ത് കാറിൽ ഏഴ് വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. അഞ്ച് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നാട്ടുകാരാണ് കാർ വെട്ടിപ്പൊളിച്ച് ഇവരെ പുറത്തെടുത്തത്.