ബിഹാർ ജെഹാനാബാദ് സിദ്ധനാഥ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 7 മരണം

Advertisement

പട്ന.ബിഹാർ ജെഹാനാബാദ് സിദ്ധനാഥ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 7 മരണം. 35 ഓളം പേർക്ക് പരിക്കേറ്റു. അനുശോചനം അറിയിച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ നൽകും. പെട്ടെന്നുണ്ടായ തിരക്കാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ.

ബിഹാർ ജെഹാനാബാദ് സിദ്ധനാഥ ക്ഷേത്രത്തിൽ ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് അപകടം.
പ്രത്യേക പൂജ നടക്കുന്ന സമയമായിരുന്നു അപകടമുണ്ടായത്. ക്ഷേത്രത്തിനുളളിൽ പെട്ടന്ന് തിരക്ക് വർദ്ധിച്ചതാണ് അപകടകാരണമെന്ന് ദൃക്ഷാസാക്ഷികൾ പറഞ്ഞു. അപകടത്തിൽ ഏഴു പേർ മരിച്ചു.35 ഓളം പരിക്കേറ്റു.പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ ആയി പ്രവേശിപ്പിച്ചിരിക്കുകയാണ്.
സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് ജഹാനാബാദ് ജില്ലാ മജിസ്‌ട്രേറ്റ് അലങ്കൃത പാണ്ഡെ അറിയിച്ചു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു. ജില്ലാ മജിസ്‌ട്രേറ്റും പൊലീസ് സൂപ്രണ്ടും സംഭവസ്ഥലം സന്ദർശിച്ച സ്ഥിതിഗതികൾ വിലയിരുത്തി.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മരിച്ചവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് നൽകും.

Advertisement