പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ സമാജ്‌വാദി പാർട്ടി നേതാവ് അറസ്റ്റിൽ

Advertisement

ലഖ്നൗ. യു പിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ സമാജ്‌വാദി പാർട്ടി നേതാവ് അറസ്റ്റിൽ. നവാബ് സിംഗ് യാദവിനെയാണ്‌ ഉത്തർപ്രദേശിലെ കനൗജിൽ അറസ്റ്റ് ചെയ്തത്. ജോലി വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. പോലീസ് ഹെല്പ് ലൈനിൽ വിളിച്ചു പെൺകുട്ടി സഹായം തേടുകയായിരുന്നു