ഹിൻഡൻ ബർഗ് റിപ്പോർട്ടിൽ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്

Advertisement

ന്യൂഡെല്‍ഹി. ഹിൻഡൻ ബർഗ് റിപ്പോർട്ടിൽ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. ജെപിസി അന്വേഷണം അനിവാര്യം എന്ന് കോൺഗ്രസ് നേതൃയോഗം. ആഗസ്റ്റ് 22ന് സംസ്ഥാനതലത്തിൽ പ്രതിഷേധം സംഘടിപ്പിക്കും.ആഴത്തിൽ ചർച്ച ചെയ്യേണ്ട വിഷയം എന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
വെളിപ്പെടുത്തലിൽ സെബി അദ്ധ്യക്ഷയ്ക്ക് എതിരെ വിശദ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ഹർജ്ജി. 


ഹിൻഡൻ ബർഗ് റിപ്പോർട്ടിലൂടെ   കേന്ദ്രസർക്കാരിനെ പ്രതിരോധത്തിൽ അക്കാനാണ് കോൺഗ്രസിന്റെ തീരുമാനം
സംയുക്ത പാർലമെൻററി സമിതി അന്വേഷണം നടത്തണമെന്നും സെബി അധ്യക്ഷ മാധബി പുരി ബുച്  രാജിവെക്കണം എന്നുമാണ്  കോൺഗ്രസിന്റെ നിലപാട്.
ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് സംസ്ഥാനതലത്തിൽ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ് അധ്യക്ഷൻ
മല്ലികാർജുൻ ഖാർഗെയുടെ  നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. ആഴത്തിൽ ചർച്ച ചെയ്യേണ്ട വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു.

അന്വേഷണത്തിൽ നിന്ന് സർക്കാർ ഒഴിഞ്ഞുമാറുന്നത് എന്തിന് എന്നും
ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ തെളിയിക്കട്ടെ എന്നും കെ.സി വേണുഗോപാൽ പ്രതികരിച്ചു.
ഹിൻഡൻബർഗ് വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ- സെബി മേധാവിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകി. ഹിൻഡൻ ബർഗ് വിഷയം കഴിഞ്ഞ തവണ കോടതിയിൽ ഉന്നയിച്ച അഭിഭാഷകനായ വിശാൽ തിവാരി ആണ് ഹർജ്ജിക്കാരൻ. വെളിപ്പെടുത്തൽ സെബിയുടെ വിശ്വാസ്യത കെടുത്തുന്നതാണെന്നും മാധവി പുരി 
ബുച്ചിനെതിരെ അന്വേഷണം വേണമെന്ന് ആണ് ഹർജി ആവശ്യം.

Advertisement