അർജുന് വേണ്ടി ഷിരൂരിൽ ഇന്ന് വീണ്ടും തിരച്ചിൽ

Advertisement

ബംഗ്ലൂരു:ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ ഇന്നും തുടരും. മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടക്കുന്നത്. ഇന്നലെ
പുഴയിലിറങ്ങി നടത്തിയ പരിശോധനയിൽ അർജുൻ ഓടിച്ച ലോറിയുടെ ഹൈഡ്രോളിക് ജാക്കി കണ്ടെത്തിയിരുന്നു.
ഇന്ന് രാവിലെ എട്ട് മുതൽ ഗംഗാവലി പുഴയിൽ പരിശോധന തുടരും. ഈശ്വർ മൽപെയുടെ സംഘാംഗങ്ങൾക്ക് പുറമേ എന്‍ഡിആർഎഫ്, എസ് ഡി ആർ എഫ്, നാവികസേന അംഗങ്ങൾ കൂടി ദൗത്യത്തിന്റെ ഭാഗമാകും. പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്ന് അർജുന്റെ കുടുംബം പ്രതികരിച്ചു.
ഗംഗാവലി പുഴയിലെ ഒഴുക്ക് രണ്ട് നോട്സായി കുറഞ്ഞത് തെരച്ചിലിന് ഗുണകരമാകും, ഷിരൂരിൽ കാലാവസ്ഥയും അനുകൂലമായി തുടരുകയാണ്‌.

Advertisement