ജമ്മുവില്‍ വീണ്ടും സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ, ഒരു സൈനികന് വീരമൃത്യു

Advertisement

ജമ്മു കശ്മീര്‍. ജമ്മുവില്‍ വീണ്ടും സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഒരു സൈനികന് ഏറ്റുമുട്ടലിൽ വീരമൃത്യു. ക്യാപ്റ്റൻ ദീപക് സിങ് ആണ് വീരമൃത്യു വരിച്ചത്. ഒരു ഭീകരനെ വധിച്ചതായ സൈന്യം. ജമ്മു കാശ്മീരിലെ സുരക്ഷാ സാഹചര്യവും വിലയിരുത്തണം ഡൽഹിയിൽ പ്രത്യേക യോഗം ചേർന്നു.

കശ്മീരിലെ ദോഡയിലാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ക്യാപ്റ്റൻ ദീപക് സിങ് ഏറ്റുമുട്ടലിൽ വീര മൃത്യുവരിച്ചു. ഒരു ഭീകരനെ വധിച്ചതായി സൈന്യം അറിയിച്ചു. ഏറ്റുമുട്ടൽ ഉണ്ടായ പ്രദേശത്തുനിന്ന് എ കെ 47, എം ഫോർ റൈഫിൾ ബാഗുകൾ എന്നിവ കണ്ടെടുത്തു. പ്രദേശത്ത് നാലു ഭീകരർ ഒളിച്ചിരിക്കുന്നായാണ് വിവരം. ഈ മേഖലകളിൽ സൈന്യത്തിൻറെ തിരച്ചിൽ തുടരുകയാണ്. ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് തന്നെ പട്നിടോപിലെ അകർ വനത്തിൽ സൈന്യവും ജമ്മു കാശ്മീർ പോലീസും സംയുക്തമായി തിരച്ചിൽ ആരംഭിച്ചിരുന്നു.


ജമ്മുകാശ്മീരിലെ സുരക്ഷ സാഹചര്യം വിലയിരുത്താന്‍ ദില്ലിയിൽ ഉന്നത തല യോഗം ചേര്‍ന്നു. പ്രതിരോധമന്ത്രി രാജ് നാഥ് സിംഗിൻ്റെ നേതൃത്വത്തിൽ ആയിരുന്നു യോഗം. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ഉള്ള സുരക്ഷാ സാഹചര്യവും യോഗം വിലയിരുത്തി.