ജമ്മു കാശ്മീരിലെ കുല്‍ഗാമിൽ മേഘവിസ്‌ഫോടനം; ഒരു മരണം, മൂന്ന് പേർക്ക് പരുക്ക്

Advertisement

ന്യൂ ഡെൽഹി:ജമ്മു കാശ്മീരിലെ കുൽഗാം ജില്ലയിലുണ്ടായ മേഘവിസ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച പുലർച്ചെ നടന്ന മേഘ വിസ്‌ഫോടനത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. കുൽഗാം ജില്ലയിലെ ദംഹാൽ ഹഞ്ചിപുര മേഖലയിലാണ് മേഘവിസ്‌ഫോടനം നടന്നത്.

തദ്ദേശ ഭരണകൂടം പ്രദേശത്ത് രക്ഷാപ്രവർത്തനവും തെരച്ചിലും ആരംഭിച്ചു. പ്രദേശവാസിയായ മുഖ്താർ അഹമ്മദ് ചൗഹാനാണ് മരിച്ചത്. പരുക്കേറ്റവരിൽ ഒരാളെ തിരിച്ചറിഞ്ഞു.

ഈ മാസമാദ്യം കാശ്മീരിലെ ഗന്ദർബാൽ ജില്ലയിലും മേഘവിസ്‌ഫോടനം സംഭവിച്ചിരുന്നു. അന്ന് ശ്രീനഗർ-ലേ ദേശീയ പാത സഹിതം 190ലധികം റോഡുകൾ അടച്ചിടേണ്ട സാഹചര്യം ഉടലെടുത്തിരുന്നു.