പ്രതിപക്ഷ നേതാവിനെ പിന്‍സീറ്റിലിരുത്തുമ്പോള്‍ അപമാനിക്കപ്പെടുന്നത് ജനാധിപത്യം,വിമർശനവുമായി രമേശ് ചെന്നിത്തല

Advertisement

തിരുവനന്തപുരം. സ്വാതന്ത്ര്യദിന ചടങ്ങിൽ രാഹുൽ ഗാന്ധിയെ പിൻസീറ്റിൽ ഇരുത്തിയ സംഭവം. വിമർശനവുമായി രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവിനെ പിന്‍സീറ്റിലിരുത്തുമ്പോള്‍ അപമാനിക്കപ്പെടുന്നത് ജനാധിപത്യം. കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യ മൂല്യങ്ങള്‍ക്കു പുല്ലുവില പോലും കല്‍പിക്കുന്നില്ലെന്നു വീണ്ടും തെളിയിക്കുന്നു. അടല്‍ ബിഹാരി വാജ്‌പേയി ഭരിച്ചപോൾ പ്രതിപക്ഷ നേതാവായിരുന്ന സോണിയ ഗാന്ധിക്കു സ്വാതന്ത്ര്യ ദിനാഘോഷചടങ്ങുകളില്‍ മുന്‍നിരയില്‍ സീറ്റു നല്‍കിയ പാരമ്പര്യമാണ് മോദി സര്‍ക്കാര്‍ ഇപ്പോള്‍ തകര്‍ത്തെറിഞ്ഞത്.

വാജ്‌പേയിയുടെ ബി.ജെ.പിയില്‍ നിന്ന് അധികാര ദുര പൂണ്ട മോദി-ബിജെപിയിലേക്കുള്ള ദൂരമാണ് ഇത് കാണിക്കുന്നത്. ഈ അപമാനത്തില്‍ ജനാധിപത്യ ഇന്ത്യ പ്രതിഷേധിക്കേണ്ടതുണ്ട്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് രമേശയുടെ വിമർശനം