കൊൽക്കത്ത. ബംഗാൾ സർക്കാറിനെതിരെ കടുത്ത വിമർശനവുമായി കൊൽക്കട്ട ഹൈക്കോടതി. സംസ്ഥാന സർക്കാർ പൂർണ്ണ പരാജയമെന്ന് കോടതി. സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം തള്ളി കൊൽക്കത്തയിൽ കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ കുടുംബം. പണമല്ല, നീതിയാണ് വേണ്ടതെന്നാണ് കുടുംബത്തിന്റെ . രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നു ഐ എം എ പ്രഖ്യാപിച്ച പ്രതിഷേധം നാളെ മുതൽ.
ആർജി കർ മെഡിക്കൽ കോളേജിൽ ഓഗസ്റ്റ് 14ന് രാത്രിയുണ്ടായി അക്രമത്തിൽ കൽക്കട്ട ഹൈക്കോടതി സർക്കാരിനെതിരെ ആഞ്ഞടിച്ചു.
ആശുപത്രി തകർത്തത് സർക്കാർ സംവിധാനത്തിൻ്റെ തികഞ്ഞ പരാജയമാണെന്ന് കോടതി.
ആശുപത്രി അടപ്പിക്കുമെന്നും എല്ലാവരെയും മാറ്റുമെന്നും ചീഫ് ജസ്റ്റിസ് ശിവജ്ഞാനം അധ്യക്ഷനായ ബഞ്ച് പറഞ്ഞു.
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം നിഷേധിച്ചെന്നും, നീതിയാണ് വേണ്ടതെന്നും ഡോക്ടറുടെ പിതാവ്.
കുടുംബത്തിന്റെ മൊഴി സി ബി ഐ രേഖപ്പെടുത്തി. മെഡിക്കൽ കോളേജിലെ നാല് ഡോക്ടർമാരെ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്തു.മുൻ പ്രിൻസിപ്പാൾ സന്ദീപ് ഘോഷി നോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടു നോട്ടീസ് അയച്ചു.
മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗം അടിച്ചു തകർത്ത കേസിൽ 25 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.