കുട്ടിക്കളിപോയപോക്ക്,ഉദയ്പൂരില്‍ സംഘര്‍ഷം

Advertisement

ജയ്പൂര്‍.രാജസ്ഥാനിലെ ഉദയപൂരിൽ സംഘർഷം. പ്രതിഷേധക്കാർ കടകൾ അടിച്ചു തകർത്തു വാഹനങ്ങൾക്ക് തീയിട്ടു.
സംഘർഷം രണ്ടു വിഭാഗത്തിൽപ്പെട്ട കുട്ടികൾ തമ്മിലുണ്ടായ അടിപിടിക്ക് പിന്നാലെ. അടിപിടിയിൽ പത്താം ക്ലാസുകാരന് കുത്തേറ്റിരുന്നു. പ്രതിയായ വിദ്യാർത്ഥിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്ത് ജില്ലാ ഭരണകൂടം
അനധികൃത നിർമ്മാണം എന്ന് വിശദീകരണം.

ഉദയ്പൂരിലെ മധുപനിലെ സ്കൂളിൽ വിദ്യാർഥികൾ തമ്മിൽ ഉണ്ടായ അടിപിടിയാണ് പിന്നീട് രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിലേക്ക് എത്തിയത്. സ്കൂളിൽ ഉച്ചഭക്ഷണത്തിനായി നൽകിയ ഇടവേളയിൽ ആണ് വിദ്യാർത്ഥികൾ തമ്മിൽ വാക്കുതർക്കവും അടിപിടിയും ഉണ്ടായത്. അടിപിടിയിൽ പത്താം ക്ലാസുകാരന് കുത്തേറ്റു. തുടയിൽ കുത്തേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലാണ് സഹപാഠിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

വിദ്യാർത്ഥിക്ക് പരിക്കേറ്റതിൽ പ്രതിഷേധവുമായി എത്തിയ ആൾക്കൂട്ടം കാറുകൾ കത്തിച്ചു കടകൾ അടിച്ച തകർത്തു. ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായി.ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് ലാത്തി ചാർജ് നടത്തി. നിരോധനാജ്ഞ പ്രഖ്യാപിച്ചു. പിന്നാലെ പ്രതിയായ വിദ്യാർത്ഥിയുടെ വീട് ജില്ലാ ഭരണകൂടം എത്തി ബുൽഡോസർ കൊണ്ട് ഇടിച്ചു തകർത്തു. വീട് വനമേഖലയിൽ ആണെന്നും അനധികൃത നിർമാണം എന്നും ആണ് വിശദീകരണം.ഉദയ്പൂരിൽ സർക്കാർ 24 മണിക്കൂർ ഇൻറർനെറ്റ് സേവനങ്ങൾ സർക്കാർ റദ്ദാക്കി. സംഘർഷ സാധ്യത കണക്കിലെടുത്ത് വിവിധ മേഖലകളിൽ കൂടുതൽ പോലീസ് സേന വിന്യസിച്ചു

Advertisement