റാഞ്ചി. ജെ എം എം മുതിർന്ന നേതാവും ജാർഖണ്ഡ് മുൻമുഖ്യമന്ത്രിയുമായ ചംപൈ സോറൻ ഉടൻ പാർട്ടി വിടും. പുതിയ പാർട്ടി രൂപീകരിക്കാനാണ് ചംപൈ സോരന്റെ നീക്കം. പാർട്ടിക്കെതിരെ തുറന്ന അതൃപ്തി രേഖപ്പെടുത്തിയ ചംപൈ സോറനെ ഒപ്പം നിർത്താനുള്ള നീക്കങ്ങൾ ബിജെപിയും ആരംഭിച്ചു. ബിജെപിയുടെ മുതിർന്ന നേതാക്കൾ അദ്ദേഹവുമായി ആശയവിനിമയം നടത്തിയതായാണ് വിവരം. ചംപൈ സോറനെ ഒപ്പം നിർത്താൻ ആയാൽ തെരഞ്ഞെടുപ്പിൽ ജാർഖണ്ഡിലെ പല മണ്ഡലങ്ങളിലും മുന്നേറ്റം ഉണ്ടാക്കാൻ കഴിയും എന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ഹിന്ദുസ്ഥാനി ആവാം മോർച്ച അധ്യക്ഷൻ ജിതിൻ മാഞ്ചിയും ചംപൈ സോറനെ എന്‍ഡിഎ യിലേക്ക് ക്ഷണിച്ചു. ചംപൈ സോറൻ പാർട്ടി വിട്ടാൽ തെരഞ്ഞെടുപ്പ് സമയത്ത് ജെ എം എം നേരിടുക വലിയ തിരിച്ചടിയായിരിക്കും..