വിപണിയിൽ വെളുത്തുള്ളി വില കുത്തനെ ഉയര്‍ന്നതോടെ വെളുത്തുള്ളിക്ക് ഒറിജിനലിനെ വെല്ലുന്ന വ്യാജന്‍ വന്നിരിക്കുകയാണ്. മഹാരാഷ്ട്രയിലെ അകോളയില്‍ നിന്നാണ് ഇത്തരം ഒരു പരാതി ഉയര്‍ന്നത്. പുറമേ വെളുത്തുള്ളിയുടെ രൂപവും നിറവും ഉള്ളതിനാല്‍ പെട്ടെന്ന് ആര്‍ക്കും തിരിച്ചറിയാന്‍ കഴിയില്ല. മുറിച്ച് നോക്കുമ്പോള്‍ മാത്രമാണ് അകത്ത് സിമന്റ് ആണെന്ന് മനസിലാകുക.
ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അകോളയിലെ ഒരു വഴിയോര കച്ചവടക്കാരനില്‍ നിന്ന് 250 ഗ്രാം വെളുത്തുള്ളിയാണ് ഒരു വീട്ടമ്മ വാങ്ങിയത്. വീട്ടിലെത്തി ഒരെണ്ണം പൊളിച്ചുനോക്കിയപ്പോള്‍ തൊലിക്ക് നല്ല കട്ടി. പിന്നെ പൊട്ടിച്ചുനോക്കി. ഉള്ളില്‍ കണ്ടത് സിമന്‍റിന്‍റെ ഒരു കട്ട. പുറം കണ്ടാല്‍ വെളുത്തുള്ളിയല്ലെന്ന് ആരും പറയില്ല. ഈ വ്യാജന് നൂറ് ഗ്രാം ഭാരമുണ്ടായിരുന്നു. യഥാര്‍ഥ വെളുത്തിള്ളിക്കൊപ്പം ഒന്നോ രണ്ടോ വ്യാജന്‍ കൂടി കയറ്റി ഉപഭോക്താക്കളെ പറ്റിക്കുന്ന പരിപാടിയാണ് നടക്കുന്നത്.
വെളുത്തുള്ളിക്ക് മഹാരാഷ്ട്രയുടെ ഗ്രാമീണ മേഖലകളില്‍ 300 രൂപ വരെ വില ഉയര്‍ന്നിട്ടുണ്ട്.