വനിത ഡോക്ടർ കൊല്ലപ്പെട്ട കേസ്, രണ്ടു അസിസ്റ്റന്റ് കമ്മീഷ്ണർ മാരെയും ഒരു ഇൻസ്‌പെക്ടറെയും സസ്പെന്റ് ചെയ്തു

Advertisement

കോൽക്കത്ത. ആർ ജി കർ മെഡിക്കൽ കോളേജിൽ വനിത ഡോക്ടർ കൊല്ലപ്പെട്ട കേസിൽ സുപ്രീംകോടതിയിൽ നിന്നുണ്ടായ രൂക്ഷ വിമർശനങ്ങൾക്ക് പിന്നാലെ പോലീസ് കാർക്കെതിരെ നടപടിയുമായി ബംഗാൾ സർക്കാർ. രണ്ടു അസിസ്റ്റന്റ് കമ്മീഷ്ണർ മാരെയും ഒരു ഇൻസ്‌പെക്ടറെയും സസ്പെന്റ് ചെയ്തു.അസിസ്റ്റന്റ് കമ്മീഷ് ണർമാരായ ഷാക്കിർ ഉദ്ദീൻ സർദാർ,രമേഷ് ഷാ ചൗധരി,
ഇൻസ്പെക്ടർ രാകേഷ് മിൻസ് എന്നിവർക്കാണ് സസ്പെൻഷൻ ലഭിച്ചത്.ആശുപത്രി അക്രമണ സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന
ഈ 3 പേർക്കും എതിരെ വകുപ്പ് തല നടപടി ആരംഭിച്ചു. ആർ ജി കർ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ കോൽ ക്കത്ത പോലീസ്  ഇന്ന് ചോദ്യം ചെയ്യും.
ഇരയുടെ പേര് വെളിപ്പെടുത്തിയ കേസിൽ ആണ് ചോദ്യം ചെയ്യൽ.
അതേസമയം സുപ്രീംകോടതി ഉത്തരവനുസരിച്ച് ആർ ജെ കർ മെഡിക്കൽ കോളേജിന്റെ സുരക്ഷ CISF ഉടൻ ഏറ്റെടുക്കും എന്നാണ് സൂചന.

Advertisement