ബിഹാറിൽ ആർജെഡി നേതാവിനെ ബൈക്കിലെത്തിയ സംഘം വെടിവെച്ചു കൊന്നു

Advertisement

ബിഹാർ :ഹാജിപൂരിൽ ആർജെഡി നേതാവിനെ വെടിവെച്ചു കൊന്നു. മുൻസിപ്പൽ കൗൺസിലറായ പങ്കജ് റായ് ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് വീടിന് സമീപത്തെ തുണിക്കടയിൽ നിൽക്കുമ്പോൾ ബൈക്കിലെത്തിയ മൂന്നംഗ സംഘം പങ്കജ് റായിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു

ബന്ധുക്കളും നാട്ടുകാരും ചേർന്ന് പങ്കജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ഥാനത്ത് ക്രമസമാധാനം സംരക്ഷിക്കുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു.

നിതീഷ് കുമാർ നയിക്കുന്ന എൻഡിഎ ഗുണ്ടകളാണ് പങ്കജിനെ കൊലപ്പെടുത്തിയതെന്നും തേജസ്വി ആരോപിക്കുന്നു. തനിക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ച് പങ്കജ് ആറ് മാസം മുമ്പ് പോലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും നടപടിയൊന്നും എടുത്തില്ലെന്ന് കുടുംബവും ആരോപിച്ചു.