തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ വ്യാജ എൻ സി സി ക്യാമ്പിൽ പങ്കെടുത്ത 13 പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായെന്ന റിപ്പോർട്ടിൽ ദേശീയ വനിത കമ്മീഷൻ ഇടപെട്ടു. ഓഗസ്റ്റ് ആദ്യവാരം കൃഷ്ണഗിരിയിലെ സ്വകാര്യ സ്‌കൂളിൽ നടന്ന വ്യാജ എൻസിസി ക്യാമ്പിൽ വെച്ചാണ് പീഡനം നടന്നത്.
സംഭവത്തിൽ ക്യാമ്പസ് സംഘടിപ്പിച്ചവർ അടക്കം 11 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചേർത്താണ് അറസ്റ്റ്. സ്‌കൂൾ പ്രിൻസിപ്പലും അധ്യാപകരും അടക്കമുള്ളവരാണ് അറസ്റ്റിലായത്. 17 പെൺകുട്ടികൾ അടക്കം 41 വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്.
ഒരു പെൺകുട്ടി രക്ഷിതാക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറത്തുവരുന്നത്. സംഭവത്തെ കുറിച്ച് അധ്യാപകർക്ക് അറിയാമായിരുന്നുവെങ്കിലും മറച്ചുവെക്കാനായിരുന്നു ശ്രമം. പെൺകുട്ടികൾ രാത്രിയിൽ താമസിച്ചിരുന്ന ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു പീഡനം.