ജമ്മുകശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലികൾ അടുത്തയാഴ്ച മുതൽ

Advertisement

ജമ്മുകശ്മീർ. നിയമസഭാ തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലികൾ അടുത്തയാഴ്ച മുതൽ.സുപ്രധാന തീരുമാനങ്ങളുമായി ബിജെപി ദേശീയ നേതൃത്വം.പുതുമുഖങ്ങൾക്ക് പരമാവധി പരിഗണന നൽകാനും തീരുമാനം.കാശ്മീർ മേഖലയിൽ സ്വതന്ത്ര സ്ഥാനാർത്ഥികളും ചെറു പാർട്ടികളുമായും നീക്ക് പൊക്കുകൾ ഉണ്ടാക്കും.

അതിനിടെ ജമ്മു കശ്മീർ തെരഞ്ഞെടുപ്പിലേ കോൺ​ഗ്രസ്-നാഷണൽ കോൺഫറൻസ് (എൻസി) സഖ്യ തീരുമാനത്തിനെതിരെ ദേശവ്യാപകമായി പ്രചരണം നടത്താൻ ബിജെപി. ബിജെപി നേതാക്കൾ രാജ്യവ്യാപകമായി ഇന്ന് വാർത്താ സമ്മേളനം നടത്തും

എൻസി മുന്നോട്ടുവെച്ചിട്ടുള്ള തെരഞ്ഞെടുപ്പ് വാ​ഗ്ധാനങ്ങളിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യം.ജമ്മു കശ്മീരിന് സ്വയംഭരണാവകാശം നൽകുന്ന ആർട്ടിക്കിൾ 370, 35 എ എന്നിവ പുനഃസ്ഥാപിക്കുമെന്ന നാഷണൽ കോൺഫറൻസിന്റെ വാഗ്ദാനത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെടും..

എൻസി മുന്നോട്ടുവെക്കുന്ന വാ​ഗ്ധാനങ്ങൾ ദളിത്, ​ഗുജ്ജാർ, പഹാഡി വിഭാ​ഗങ്ങളുടെ സംവരണം ഇല്ലാതാക്കുമെന്നും ബിജെപി

ജമ്മു കശ്മീരിലെ ശങ്കരാചാര്യ ഹിൽ’ ‘തഖ്ത്-ഇ-സുലൈമാൻ’ എന്നും ‘ഹരി ഹിൽ’ ‘കോ-ഇ-മാരൻ’ എന്നും അറിയപ്പെടുന്നതിൽ കോൺ​ഗ്രസിന്റെ നിലപാട് വ്യക്തമാക്കണമെന്നും ബിജെപി ആവശ്യപ്പെടും