അസമിൽ 14കാരിയെ കൂട്ടബലാൽസംഗം ചെയ്ത കേസിലെ മുഖ്യപ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പുഴയിൽ മുങ്ങിമരിച്ചു

Advertisement

ദിസ്പൂര്‍. അസമിൽ 14കാരിയെ കൂട്ടബലാൽസംഗം ചെയ്ത കേസിലെ മുഖ്യപ്രതി പുഴയിൽ മുങ്ങിമരിച്ചു. പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു സംഭവം.ട്യൂഷൻ കഴിഞ്ഞു മടങ്ങിയ14 കാരിയെയാണ് മൂന്നംഗ സംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.

അസമിലെ നാഗോണിൽ 14 കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസിലെ മുഖ്യപ്രതിയാണ് പുഴയിൽ മുങ്ങി മരിച്ചത്.
പ്രതി തഫസുൽ ഇസ്‌ലാം തെളിവെടുപ്പിനിടെ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാനാണ് പുഴയിൽ ചാടിയതെന്ന് പൊലീസ് പറഞ്ഞു. തിരച്ചിലിൽ മൃതദേഹം കണ്ടെത്തി. പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം.
ട്യൂഷൻ കഴിഞ്ഞുമടങ്ങിയ പെൺകുട്ടിയെയാണ് കഴിഞ്ഞ വ്യാഴാഴ്ച മൂന്നുപേർ ചേർന്ന് പുഴയ്ക്കരികിൽവച്ച് കൂട്ടബലാത്സംഗം ചെയ്തത്.
അബോധാവസ്ഥയിൽ റോഡരികിൽ ഉപേക്ഷിച്ച കുട്ടിയെ പ്രദേശവാസികളും പൊലീസും ചേർന്നാണ്‌ രക്ഷപ്പെടുത്തിയത്‌.പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
കേസിൽ മുഖ്യപ്രതിയെ മാത്രമാണ് പോലീസ് പിടികൂടിയത് ബാക്കി പ്രതികളെ കൂടി എത്രയും വേഗം പിടികൂടണം എന്ന് ആവശ്യപ്പെട്ട് വലിയ പ്രതിഷേധം ഉയർന്നിരുന്നു.

Advertisement